“സെനറ്റ് യോഗത്തിന് പൊലീസ് സംരക്ഷണം വേണം”; ആവശ്യവുമായി കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍

തിരുവനന്തപുരം: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍. 16 ന് നടക്കുന്ന സെനറ്റ് യോഗത്തിന് സംരക്ഷണം വേണമെന്നാണ് ആവശ്യം. സെനറ്റ് അംഗങ്ങളെ തടയാന്‍ സാധ്യതയുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് വിസിയുടെ നീക്കം. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കത്തു നല്‍കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. ഗവര്‍ണറുടെ നോമിനികളായി തെരഞ്ഞെടുത്ത സെനറ്റ് അംഗങ്ങളെ കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ തടഞ്ഞിരുന്നു. ഇത് മുന്നില്‍ കണ്ടാണ് വിസി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നാണ് വിവരം. 

Advertisements

Hot Topics

Related Articles