നീലംപേരൂരില്‍ അയല്‍വാസിയായ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

കോട്ടയം: അശ്ലീലചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത അയല്‍വാസിയായ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ആലപ്പുഴ നീലംപേരൂര്‍ ഒന്നാം വാര്‍ഡ് കൈനടി അടിച്ചിറ വീട്ടില്‍ വാസുദേവന്റെ ഭാര്യ സരസമ്മയെ (60) കൊലപ്പെടുത്തിയ കേസിലാണ് കൈനടി അടിച്ചിറയില്‍ പ്രദീപ്കുമാറിന് (46) ആലപ്പുഴ ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി – 3 ജഡ്ജ് പി എന്‍ സീത ശിക്ഷ വിധിച്ചത്. ഒരു വര്‍ഷം കഠിന തടവും അനുഭവിക്കണം. കൂടാതെ ഒരു ലക്ഷം രൂപ പിഴയും അടക്കണം.

Advertisements

കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കേസിലെ ഒന്നാം സാക്ഷി കൊല്ലപ്പെട്ട സരസമ്മയുടെ മകന്‍ ഓമനക്കുട്ടന്‍, രണ്ടാം സാക്ഷി ഇയാളുടെ ഭാര്യ അജിത, മൂന്നാം സാക്ഷി സരസമ്മയുടെ ഭര്‍തൃസഹോദരന്‍ അനിയന്‍ എന്നിവര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു. 2004 മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം.

Hot Topics

Related Articles