കോട്ടയം: ജവഹർലാൽനെഹ്‌റുവിൽ യുക്തിയും, ശാസ്ത്രവും, മനുഷ്യത്വവും സമന്വയിച്ചിന്നുവെന്ന് ഉമ്മൻ ചാണ്ടി എംഎൽഎ. നെഹ്‌റുവിൻ കാഴ്ചപ്പാടുകളാണ് ആധുനിക ഇന്ത്യക്ക് അടിത്തറപാകിയത്. സ്വാതന്ത്ര്യസമരസേനാനി, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി എന്നീ നിലകളിൽ മാത്രമല്ല ലോക നേതാവായിരുന്നു നെഹ്‌റു. അദ്ദേഹത്തിന്റെ പാണ്ഡിത്യം അഗാതമായിരുന്നു.
നെഹ്‌റുവിയൻ സാഹിത്യം ലോക ശ്രദ്ധ നേടിയിട്ടുള്ളതാണ്. സ്വാതന്ത്ര്യസമരസേനാനി, രാഷ്ട്ര തന്ത്രഞ്ജൻ, പ്രധാനമന്ത്രി, സാഹിത്യകാരൻ ,ഗ്രന്ധ കർത്താവ്, ചരിത്ര പണ്ഡിതൻ,എന്ന നിലയിലെല്ലാം നെഹ്‌റുവിൻറെ വ്യക്തിത്വം ലോക ശ്രദ്ധ നേടിയിട്ടുള്ളതാണ്. കുട്ടികളുടെ ഇഷ്ട കൂട്ടുകാരനായിരുന്നു അദ്ദേഹമെന്നും ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു .കോട്ടയം ഡിസിസിയും ജവഹർ ബാൽമഞ്ചും സംയുക്തമായി സംഘടിപ്പിച്ച നെഹ്‌റു ജന്മദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ,കെ.സി ജോസഫ് , നേതാക്കളായ പി ആർ സോനാ, റ്റോമി കല്ലാനി , മോഹനൻ കെ നായർ ,ഷിൻസ് പീറ്റർ,ജോണി ജോസഫ്, എം പി സന്തോഷ് കുമാർ, സിബി ചേനപ്പാടി, ആനന്ദ് പഞ്ഞിക്കാരൻ ,എം എൻ ദിവാകരൻ നായർ, സാബു പുതുപ്പറമ്പിൽ , ടി സി.റോയി, എസ്.രാജീവ്, കെ.ജി ഹരിദാസ്, സാബു മാത്യൂ, റ്റിനോ കെ തോമസ്, ജോൺ ചാണ്ടി, മിഥുൻ ജി തോമസ്, സോമൻകുട്ടി, ബെറ്റി ടോജോ മുതലായവർ സംസാരിച്ചു.നൂറു കണക്കിന് കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.