നെഹ്‌റു ട്രോഫി വള്ളം കളി:പനകൊണ്ടുള്ള തുഴ നിർബന്ധമാക്കി ജില്ലാ കളക്ടർ,ഹൈക്കോടതിയെ സമീപിച്ച് മത്സര ടീമുകൾ

ആലപ്പുഴ : നെഹ്‌റു ട്രോഫി വള്ളം കളിക്ക് ഒരാഴ്ച മാത്രം ബാക്കി നിൽക്കേ തുഴയെ ചൊല്ലി തർക്കം. പനകൊണ്ടുള്ള തുഴ നിർബന്ധമാക്കിയജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ രണ്ട് ടീമുകൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Advertisements

ടീമുകൾ അവസാനവട്ട പരിശീലനത്തിലുള്ള ഈ സമയത്താണ് മല്‍സരത്തിന് ഉപയോഗിക്കുന്ന തുഴയെ ചൊല്ലി വിവാദം ഉണ്ടായിരിക്കുന്നത്. ഭാരം കുറഞ്ഞ തടികൊണ്ടുള്ള തുഴകൾ ഒഴിവാക്കണമെന്ന സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടറുടെ ഉത്തരവാണ് തർക്കത്തിന് വഴിവെച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പന കൊണ്ട് നിർമിച്ച തുഴ മാത്രമേ അനുവദിക്കു എന്നാണ് കളക്ടറുടെ പുതിയ നിർദേശം. എന്നാൽ ഇത്രയും നാൾ തടി കൊണ്ടുള്ള തുഴ ഉപയോഗിച്ച് പരിശീലനം നടത്തിയവർ പുതിയ തീരുമാനം അംഗീകരിക്കാൻ തയ്യാറല്ല. രണ്ടു ടീമുകൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു കഴിഞ്ഞു . പൊലീസ് ടീം തുഴയുന്ന ചന്പക്കുളം ചുണ്ടനും സെന്‍റ് ജോണ്‍സ് തെക്കേക്കര ക്ലബ്ലിന്‍റെ വെള്ളക്കുളങ്ങര ചുണ്ടനുമാണ് കോടതിയിലെത്തിയത്.

നെഹ്‌റു ട്രോഫി ഗൈഡ് ലൈൻ പ്രകാരമാണ് പന കൊണ്ടുള്ള തുഴ നിർബന്ധമാക്കിയതെന്നാണ് കമ്മിറ്റി ഇതിൽ നൽകിയിരിക്കുന്ന വിശദീകരണം. കഴിഞ്ഞ ദിവസം നടന്ന ക്ലബ്ബുകളുടെ യോഗത്തിലും ഇതേ ചൊല്ലി തർക്കം ഉയര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യാതിഥയായി സര്‍ക്കാര്‍ ക്ഷണിച്ചതിനെതിരെ വിവാദം കത്തി നല്‍ക്കുകയാണ്. ഇതിനിടെയാണ് തുഴ വിവാദം കോടതി കയറുന്നത്.ഇനി അന്തിമ തീരുമാനം ഹൈക്കോടതിയുടേതാണ്

Hot Topics

Related Articles