നെതർലൻഡ്‌സിൽ ഇന്ന് കടുവഫ്രൈ..! ബംഗ്ലാദേശിനെ വീഴ്ത്തി നെതർലൻഡ്‌സിന്റെ വിജയാഘോഷം; തകർത്തത് 87 റണ്ണിന്

കൊൽക്കത്ത: ബംഗ്ലാദേശിനെ വീഴ്ത്തി ലോകകപ്പിൽ നെതർലൻഡ്‌സിന്റെ വിജയാഘോഷം. 87 റണ്ണിനാണ് മുൻ അട്ടിമറി വീരന്മാരായ ബംഗ്ലാദേശിനെ നെതർലൻഡ്‌സ് വീഴ്ത്തിയത്. നെതർലൻഡ്‌സ് ഉയർത്തിയ 229 റൺ വിജയലക്ഷ്യത്തിന് മുന്നിൽ 142 റണ്ണിന് ബംഗ്ലാദേശിന്റെ എല്ലാവരും പുറത്തായി. ഇതോടെ നാല് പോയിന്റുമായി സെമി പ്രതീക്ഷ നെതർലൻഡും നിലനിർത്തി.
ടോസ് നേടിയ നെതർലൻഡ്‌സ് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. 68 റണ്ണെടുത്ത സ്‌കോർട്ട് എഡ്വേർഡും, 41 റണ്ണെടുത്ത വേഴ്സ്ലി ബറേസിയും ഓപ്പണർമാർ പരാജയപ്പെട്ടപ്പോൾ നെതർലൻഡ്‌സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 35 റണ്ണെടുത്ത സൈബാർഡും 23 റണ്ണെടുത്ത ലോഗൻ വാൻ ബ്രേക്കും ചേർന്ന് ടീമിനെ മാന്യമായ സ്‌കോറിൽ എത്തിച്ചു.
ഷൊറിഫുൾ ഇസ്ലാം , ടസ്‌കിൻ അഹമ്മദ്, മുസ്തിഫുർ റഹ്മാൻ, മെഹദി ഹസൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്തി. ഷക്കീബ് അൽ ഹസൻ ഒരു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംങിൽ 19 റൺ എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് വീഴ്ത്തി നെതർലൻഡ്‌സ് പിടിമുറുക്കി. കൃത്യമായ ഇടവേളകളിൽ പാർട്ണർഷിപ്പ് ബ്രേക്ക് ചെയ്ത നെതർലൻഡ്‌സ് നടത്തിയ ആക്രമണമാണ് ബംഗ്ലാദേശിന്റെ അടിപതറിച്ചത്. ബംഗ്ലാദേശിനു വേണ്ടി മെഹദി ഹസൻ മാത്രമാണ് 30 കടന്നത്.

Advertisements

Hot Topics

Related Articles