ഖത്തർ: അമേരിക്കയിൽ ഓറഞ്ച് വിപ്ലവം തീർത്ത് നെതർലൻഡ്‌സ് അഴിഞ്ഞാട്ടം..! ഒന്നിനെതിരെ മൂന്നു ഗോളിന് അമേരിക്കയെ തകർത്താണ് നെതർലൻഡ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. പൊരിഞ്ഞ പോരാട്ടത്തിന് ഒടുവിൽ യുഎസ്എ ഒപ്പമെത്തുമെന്നു പ്രതീക്ഷിച്ച സമയത്ത് വീണ മൂന്നാം ഗോളിലൂടെ യുഎസ്എയെ തകർത്ത് നെതർലൻഡ് ക്വാർട്ടർ ഉറപ്പിച്ചു. പത്താം മിനിറ്റിൽ മെഫിംസ് ഡിഫെയാണ് നെതർലൻഡ്‌സിനായി ആദ്യം ഗോൾ നേടിയത്. ആദ്യ പകുതിയുടെ ഇൻജ്വറി ടൈമിൽ ഡാലി ബ്ലിൻഡ് രണ്ടാം ഗോളും നേടി. രണ്ടു ഗോൾ നേടി മുന്നിലെത്തിയ നെതർലൻഡ്‌സ് കളിയുടെ വേഗം കുറച്ച രണ്ടാം പകുതിയിൽ യുഎസ്എ പ്രത്യാക്രമണവും തുടങ്ങി. ഹാൾ റൈറ്റിന്റെ ഗോളിലൂടെ യുഎസ്എ ആദ്യ ഗോൾ നേടി. ഏതു നിമിഷവും രണ്ടാം ഗോൾ വീഴുമെന്ന പ്രതീതിയ്ക്കിടെ നെതർലൻഡ് വീണ്ടും ആക്രമിച്ചു. 81 ആം മിനിറ്റിൽ ഡെൻഡെൽ ഡെംഫ്രയിസിലൂടെ നെതർലൻഡ്‌സിന്റെ മൂന്നാം ഗോൾ വീണു. വിജയം ഉറപ്പിച്ച നെതർലൻഡ്‌സ് ക്വാർട്ടറിലേയ്ക്ക്.
അമേരിക്കയിൽ നെതർലൻഡ്‌സ് വിപ്ലവം..! ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അമേരിക്കയെ തകർത്ത് നെതർലൻഡ് ക്വാർട്ടറിൽ; ക്വാർട്ടറുറപ്പിക്കുന്ന ആദ്യ ടീമായി നെതർലൻഡ്‌സ്
