സഹപാഠിക്കും, അമ്മക്കും അശ്ലീല ദൃശ്യങ്ങള്‍ അയച്ചെന്ന പരാതി; അന്വേഷിച്ചെത്തിയ പൊലീസിന് ലഭിച്ചത് നഴ്സറി വിദ്യാര്‍ത്ഥികളുടെ 300ഓളം വീഡിയോദൃശ്യങ്ങളും 180 ചിത്രങ്ങളും ; ഇടുക്കിയിൽ നഴ്സറി സ്കൂൾ അധ്യാപകൻ പിടിയിൽ
ഇടുക്കി: നൂറിലധികം നഴ്സറി വിദ്യാര്‍ത്ഥികളുടെ സ്വകാര്യദൃശ്യങ്ങള്‍ പകർത്തിയ നഴ്സറി അധ്യാപകൻ അറസ്റ്റിൽ . സഹപാഠിയായ യുവതിക്കും അവരുടെ അമ്മയ്ക്കും അശ്ലീല ദൃശ്യങ്ങള്‍ അയച്ചെന്ന പരാതിയിൽ അധ്യാപകന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൈദരാബാദിലെ സ്വകാര്യ സ്കൂളില്‍ ജോലി ചെയ്യുന്ന നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി ജോജു (27) നെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടികളുടെ 300ഓളം വീഡിയോദൃശ്യങ്ങളും 180 ചിത്രങ്ങളും കണ്ടെത്തിയത്. ഹൈദരാബാദിലെ സ്വകാര്യ സ്കൂളില്‍ നഴ്സറി വിഭാഗം അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു ജോജു. എല്‍.കെ.ജി., യു.കെ.ജി. വിദ്യാര്‍ഥികളെയാണ് ഇയാള്‍ പഠിപ്പിച്ചിരുന്നത്. ക്ലാസില്‍ പഠിയ്ക്കുന്ന കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ അവരറിയാതെ സ്വന്തം മൊബൈലില്‍ പകര്‍ത്തി ഇയാള്‍ സൂക്ഷിക്കുകയായിരുന്നു.
പരാതി ലഭിക്കുന്ന സമയം ഇയാള്‍ നാട്ടിലുണ്ടായിരുന്നു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഫോണ്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ്
ഇയാള്‍ പഠിപ്പിക്കുന്ന കുട്ടികളുടെ സ്വകാര്യദൃശ്യങ്ങൾ ഇയാളുടെ മൊബൈലില്‍ നിന്ന് കണ്ടെത്തിയത്.
പരാതി നല്കിയ വീട്ടമ്മക്കും മറ്റു പല പെണ്‍കുട്ടികള്‍ക്കും ഇയാള്‍ അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നെടുങ്കണ്ടം എസ്എച്ച്ഒ ബിഎസ് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.