മാന്ത്രിക വിദ്യകളുമായി കടമറ്റത്ത് കത്തനാർ വീണ്ടുമെത്തുന്നു ; പുതിയ ത്രീഡി ചിത്രത്തിൽ കത്തനാരായെത്തുന്നത് ബാബു ആന്റണി

കൊച്ചി: ഏറ്റവും പുതിയ ത്രീഡി ചിത്രം കടമറ്റത്ത് കത്തനാർ ചിത്രീകരണത്തിനൊരുങ്ങുന്നു. എവി പ്രൊഡക്ഷന്റെ ബാനറില്‍ എബ്രഹാം വര്‍ഗീസ് നിര്‍മിക്കുന്ന പുതിയ ത്രീഡി ചിത്രത്തില്‍ കത്തനാരായി വേഷമിടുന്നത് ബാബു ആന്റണിയാണ്. ടി എസ് സുരേഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2011 ല്‍ റിലീസായ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക് ഇന്‍ ആക്ഷനുശേഷം ടി എസ് സുരേഷ് ബാബു തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

Advertisements

പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് ചരിത്രം പറയുന്ന കടമറ്റത്ത് കത്തനാര്‍ എന്ന മാന്ത്രികനായ പുരോഹിതന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളും പ്രതിബന്ധങ്ങളും അതിജീവനങ്ങളുമാണ് ചിത്രത്തിന്റെ കഥ. മുൻപ് ഈ കഥയെ ആസ്പദമാക്കി ഉണ്ടായ സീരിയൽ ടിവി ചാനലുകളിൽ ശ്രദ്ധ നേടിയിരുന്നു. ദക്ഷിണേന്ത്യന്‍ ഭാഷാ സിനിമകളിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യത്യസ്ത രീതിയില്‍ ഒരുക്കുന്ന ഹൊറര്‍ ഫാന്റസി ചിത്രം ത്രീഡിയുടെ പുത്തന്‍ സാങ്കേതികതവിദ്യ ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ലോഞ്ചും സ്വിചോണും തിരുവനന്തപുരത്ത് നടന്നു.

Hot Topics

Related Articles