ദില്ലി: അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റിന് കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ടെന്ന് സുപ്രീംകോടതി. ഭരണഘടനാ ബെഞ്ചിന്റെതാണ് നിര്‍ണായക വിധി.
മുന്‍കൂര്‍ അനുമതി വേണമെന്ന ദില്ലി പൊലീസ് ആക്ടിലെ 6 എ(1) സുപ്രീംകോടതി 2014 ല്‍ എടുത്തു കളഞ്ഞിരുന്നു. ഇതിന് മുന്‍കാലപ്രാബല്യമുണ്ടെന്നാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധി. ജോയിന്റ് സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ അറസ്റ്റിന് മുന്‍കൂര്‍ അനുമതി വേണമെന്നതായിരുന്നു 6 എ(1) വകുപ്പില്‍ നിഷ്കര്‍ശിച്ചിരുന്നത്.
Advertisements