സേതു സംവിധാനത്തിൽ ആസിഫ് അലിയും മംമ്ത മോഹൻദാസും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിലെ മെലഡി പുറത്തിറങ്ങി. ബി കെ ഹരിനാരായണന്റെ വരികൾക്ക് നൽകിയിരിക്കുന്നത് കേദാർ ആണ് . ബി മുരളീകൃഷ്ണയാണ് ആലാപനം. സേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദർശനത്തിനെത്തുന്നു.
ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എൺപതുകളിലെ ഒരു മാരുതി കാറിനേയും ‘ഗൗരി’ എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന ‘മഹേഷ്’ എന്ന ചെറുപ്പക്കാരന്റെ ട്രയാംഗിൾ പ്രണയത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി എസ് എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്‍ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു. പ്രൊഡക്ഷൻ മാനേജർ എബി കുര്യൻ. പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഈ കുര്യൻ ആണ്. കലാസംവിധാനം ത്യാഗു, കോസ്റ്റും ഡിസൈൻ സ്റ്റെഫി സേവ്യർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാജേഷ് മേനോൻ, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ് ‘മഹേഷും മാരുതി’യുടെയും പ്രവര്‍ത്തകര്‍.