ജനിച്ചിട്ട് മണിക്കൂറുകൾ മാത്രം; ആൺകുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്ക് സമീപം കുറ്റിക്കാട്ടിൽ ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുഞ്ചിറ മങ്കാട് പാലത്തിന് സമീപം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ജനിച്ച് മണിക്കൂറുകൾക്കുള്ളിലുള്ള കുഞ്ഞാണ് ഇത്. പുതുക്കട പൊലീസെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി കുഴിത്തുറ സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം വൈകിട്ടാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുണിയിൽ പൊതിഞ്ഞ് റോഡ് വശത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ ആയിരുന്നു കുഞ്ഞുണ്ടായിരുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതുവഴി വന്ന കാൽനട യാത്രക്കാരനാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തുന്നത്. 

തുടർന്ന് ഇവർ അതുവഴി വന്ന വാഹനങ്ങളെ നിർത്തി കുട്ടി കിടക്കുന്നതായി അറിയിച്ചു. പുതുക്കട പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Hot Topics

Related Articles