ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പഠിക്കാൻ കേന്ദ്ര സർക്കാർ പുതിയ കമ്മിറ്റി രൂപീകരിക്കണം; തോമസ്‌ ചാഴികാടൻ എം പി

ന്യൂഡൽഹി : ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പഠിക്കാൻ കേന്ദ്ര സർക്കാർ പുതിയ കമ്മിറ്റി രൂപീകരിക്കണമെന്ന് തോമസ്‌ ചാഴികാടൻ എംപി പാർലമെന്റിൽ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിൽ ആവശ്യപ്പെട്ടു. ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന പട്ടികജാതി-പട്ടികവർഗക്കാർക്ക് സംവരണത്തിന്റെ ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. എന്നാൽ സിഖ് മതത്തിലേക്കും ബുദ്ധമതത്തിലേക്കും പരിവർത്തനം ചെയ്യുന്ന പട്ടികജാതി-പട്ടികവർഗക്കാർക്ക് പുതിയ മതത്തിലേക്കുള്ള പരിവർത്തനത്തിനു ശേഷവും സംവരണത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നത് തുടരുന്നു. ഈ നയം പക്ഷപാതപരമാണ്. കാരണം ഇത് വ്യത്യസ്ത മതങ്ങളിൽ നിന്ന് പരിവർത്തനം ചെയ്യുന്നവരെ വ്യത്യസ്തമായി പരിഗണിക്കുന്നുവെന്നും എംപി പറഞ്ഞു.
2005ൽ സർക്കാർ രൂപീകരിച്ച സച്ചാർ കമ്മിറ്റി 2006ൽ റിപ്പോർട്ട് സമർപ്പിച്ചത് ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥ പഠിക്കുന്നത്തിനുവേണ്ടിയാണ്. രാജ്യത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പഠിക്കാൻ സർക്കാർ പുതിയ കമ്മിറ്റി രൂപീകരിക്കുകയും, ആ കമ്മിറ്റി ക്രിസ്ത്യൻ ന്യൂനപക്ഷ സമൂഹത്തിന്റെ സാമൂഹിക സാമ്പത്തിക, വിദ്യാഭ്യാസ നില പഠിക്കുകയും ചെയ്യണം.
ഈ സമിതിയുടെ ശുപാർശകൾ നടപ്പിലാക്കുകയും ചെയ്താൽ അത് രാജ്യത്തെ ഭീഷണി നേരിടുന്ന ക്രിസ്ത്യൻ ന്യൂനപക്ഷ സമൂഹത്തിന്റെ ഉന്നമനത്തിന് വഴിയൊരുക്കും. ന്യൂനപക്ഷങ്ങൾക്കെതിരായ ഭീഷണികളും, രാജ്യത്തുടനീളമുള്ള ക്രിസ്ത്യൻ പള്ളി ആക്രമണങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ, സ്വന്തം പൗരന്മാർക്ക് അനുകൂലമായ നടപടിയെടുക്കാൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.