കിവികൾ പറന്നു, ഇന്ത്യ തളർന്നു.! ട്വന്റ് 20 ലോകകപ്പിൽ സെമി കാണാതെ ഇന്ത്യ പുറത്ത്; അത്ഭുതമില്ലാതെ അഫ്ഗാനും മടങ്ങി

യുഎഇ: ഇന്ത്യയ്ക്ക് ഒരു തരി പോലും പ്രതീക്ഷ അവസാനിപ്പിക്കാതെ അഫ്ഗാനു മേൽ അധിനിവേശം നടത്തിയ കിവി പക്ഷികൾ സെമിയിലേയ്ക്കു പറന്നു. മിന്നും വേഗത്തിൽ വിജയം കൊത്തിപ്പറന്ന കിവികൾക്കു മുന്നിൽ ഇന്ത്യയ്ക്കും, അഫ്ഗാനും മറുപടിയുണ്ടായിരുന്നില്ല. പ്രതീക്ഷകളെല്ലാം പെട്ടിയിൽ മടക്കി വച്ച് ഇന്ത്യയ്ക്കിനി മടങ്ങാം. നാളെ ഇന്ത്യ അവസാന മത്സരത്തിൽ നമീബിയയെ നേരിടുന്നത് ഒരു ചടങ്ങ് മാത്രമായി. ഇതോടെ തങ്ങളുടെ ആറാം ലോകകപ്പ് സെമിയാണ് ന്യൂസിലൻഡ് ഉറപ്പിച്ചത്.

Advertisements

ഇന്ത്യയ്ക്കും അഫ്ഗാനും ഒരു പോലെ നിർണ്ണായകമായ മത്സരത്തിൽ അഫ്ഗാന്റെ നജീബുള്ള സർദാൻ (48 പന്തിൽ 73 ) ഒഴികെ മറ്റൊരു ബാറ്റ്‌സ്മാനും നിർണ്ണായകമായ സ്‌കോർ നേടാനായില്ല. സർദാനെ കൂടാതെ ഗുലാബ്ദീൻ നലാബും (15) മുഹമ്മദ് നബിയും (14) മാത്രമാണ് രണ്ടക്കം കണ്ടത്. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ 124 റണ്ണാണ് അടിച്ചു കൂട്ടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങിന് ഇറങ്ങിയ ന്യൂസിലൻഡ്, 178 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കി വിജയലക്ഷ്യം മറികടന്നു. മാർട്ടിൻ ഗുപ്റ്റിലും (28) , ഡാർളി മിച്ചലും (17) പെട്ടന്നു മടങ്ങിയെങ്കിലും, കെയിൻ വില്യംസണും (40), കോൺവേയും (36) ചേർന്ന് വിജയം ന്യൂസിലൻഡ് തീരത്ത് എത്തിച്ചു. ഇതോടെ ഇന്ത്യയും ടൂർണമെന്റിൽ നിന്നും പുറത്തായി.

Hot Topics

Related Articles