സ്പോർട്സ് ഡെസ്ക്ക് : നെയ്മര്‍ ചരിത്രത്തിലെ മഹത്തായ താരങ്ങളില്‍ ഒരാളാണെന്ന് ബ്രസീലിന്റെ ഇടക്കാല പരിശീലകൻ ഫെര്‍ണാണ്ടോ ഡിനിസ്. കളിക്കളത്തില്‍ ഒരിക്കലും വിട്ടുകൊടുക്കാൻ തയ്യാറാകാത്ത കളിക്കാരനാണ് നെയ്മര്‍. ഉറുഗ്വേക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി പ്രീ മാച്ച് പ്രസ് കോണ്‍ഫറൻസില്‍ സംസാരിക്കുകയായിരുന്നു ഡിനിസ്.
“സ്വന്തം ടീമില്‍ വേണമെന്ന് ലോകത്ത് ഏതൊരു കോച്ചും ആഗ്രഹിക്കുന്ന താരങ്ങളില്‍ ഒരാളാണ് നെയ്മര്‍. വെനസ്വേലക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ അവന്റെ പ്രകടനം നിര്‍ണായകമായിരുന്നു. നെയ്മര്‍ ഒരു അസിസ്റ്റ് നല്കി. ലോക ഫുട്ബോളിലെയും ബ്രസീലിയൻ ഫുട്ബോളിലെയും മഹത്തായ താരങ്ങളില്‍ ഒരാളാണ് നെയ്മര്‍. ഞാൻ ഇക്കാര്യം നേരത്തെ പറഞ്ഞതാണ്.” ഫെര്‍ണാണ്ടോ ഡിനിസ് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“നെയ്മറുടെ ഏറ്റവും വലിയ സവിശേഷത അവൻ സ്വന്തമാക്കിയ ഗോളുകള്‍ ഉള്‍പ്പെടെയാണ്. മുന്നേറ്റ നിരയിലെ ഒരു താരം എന്ന നിലയില്‍ എല്ലാ മേഖലയിലും ഒന്നാം സ്ഥാനത്ത് നില്ക്കുന്ന കളിക്കാരനാണ് അവൻ. ഗോളുകള്‍, അസിസ്റ്റുകള്‍, ഗോള്‍ കോണ്ട്രിബ്യൂഷൻ, ഡ്രിബ്ലിംഗ് പാടവം… നെയ്മര്‍ ഇവിടെ എന്ത് കൊണ്ട് എത്തിയെന്ന് വ്യക്തമാക്കുന്നതാണ് അവൻ നേടിയ നമ്ബറുകള്‍.” ബ്രസീലിന്റെ ഇടക്കാല പരിശീലകൻ പറഞ്ഞു.
ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് നെയ്മര്‍ അടുത്തിടെ സ്വന്തമാക്കിയിരുന്നു.
പെലെയുടെ 77 ഗോള്‍ എന്ന റെക്കോര്‍ഡാണ് നെയ്മര്‍ പഴങ്കഥയാക്കിയത്. 127 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 79 ഗോളുകളാണ് ബ്രസീലിയൻ സൂപ്പര്‍ താരത്തിന്റെ സമ്ബാദ്യം. ഇന്ത്യൻ സമയം നാളെ പുലര്‍ച്ചെ 5.30നാണ് ഉറുഗ്വേയുമായുള്ള ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരം. എവേ പോരാട്ടത്തില്‍ നെയ്മറും സംഘവും വിജയം തന്നെയാകും ലക്ഷ്യമിടുക.