വയനാട് : ക്രിസ്മസ് -ന്യൂഇയര്‍ സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി തോല്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 31 പാക്കറ്റ് കര്‍ണാടക മദ്യവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി വില്ലേജില്‍ പനവല്ലി സ്വദേശി സര്വാണിക്കല് വീട്ടില്‍ സി.മധുസൂദനന് (40), പനവല്ലി കൊല്ലി കോളനി സ്വദേശി ചാത്തന് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുനെല്ലി പനവല്ലി ഭാഗത്തേക്ക് വാഹനത്തില്‍ കൊണ്ടു പോവുകയായിരുന്നു മദ്യം.
പ്രിവന്റീവ് ഓഫീസര്‍ കെ.എം.ലത്തീഫും സംഘവുമാണ് പരിശോധന നടത്തിയത്. മദ്യം കടത്തിക്കൊണ്ടുവരാന്‍ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാഹനപരിശോധനയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ.സാലിം, എം.ജി.രാജേഷ് എന്നിവരും പങ്കെടുത്തു.
10 വര്‍ഷം വരെ തടവ്ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. മദ്യക്കടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരികയാണെന്ന് എക്സൈസ് അറിയിച്ചു.