കോട്ടയം : രൂക്ഷമായ വിലക്കയറ്റം തുടരുന്ന സാഹചര്യത്തിൽ 2021 ജനുവരി മുതൽ കുടിശിഖ യായ 11 % ക്ഷാമബത്തയും 3 സാമ്പത്തിക വർഷമായി തടഞ്ഞുവച്ചിരിക്കുന്ന ലീവ് സറണ്ടറും അനുവദിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ. അസോസിയേഷൻ 48 ആം സ്ഥാപക ദിനത്തോടനുബന്ധിച്ച് പാമ്പാടി സബ് ട്രഷറിക്ക് മുമ്പിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തി മെഡിസെപ്പ് ഗുണകരമായി നടപ്പിലാക്കുവാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . വിലക്കയറ്റവും കുടുംബ ചെലവുകളും നേരിടാൻ ലഭിക്കേണ്ട ക്ഷാമബത്തയും ലീവ് സറണ്ടർ
ആനുകൂല്യങ്ങളും തടഞ്ഞു വെച്ച സർക്കാർ നടപടി ജീവനക്കാരെയും അധ്യാപകരെയും ഈ ഉവലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളി വിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ജീവനക്കാരും അധ്യാപകരും കടന്നു പോകുന്നത്. കെടുകാര്യസ്ഥതയുടെയും പിടിപ്പ് കേടിൻ്റെയും ഫലമായുണ്ടായ പ്രതിസന്ധിയുടെ ആഘാതം മുഴുവൻ ഒരു വിഭാഗത്തിൻ്റെ മാത്രം ചുമലിൽ വച്ച് എളുപ്പത്തിൽ തടിയൂരാനാണ് ഈ സർക്കാർ എല്ലായ്പ്പോഴും ശ്രമിച്ചിട്ടുള്ളത് അദ്ദേഹം കൂട്ടിച്ചേർത്തു.
സിജിൻ മാത്യുവിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്രാഞ്ച് നേതാക്കളായ രാജേഷ് വി. സ്കറിയ , അരുൺ വി സുരേന്ദ്രൻ , മുസ്തഫ കെ എം. , ജയിൻ കേശവൻ , സുബിൻ ഏബ്രഹാം , ബിജീഷ് ജോസ് , കുഞ്ഞ്ഫാത്തിമ എം.കെ , ജയശ്രീ കെ.ജി , സന്ധ്യ ചന്ദ്രശേഖരൻ, ജയ്സി പി.ജെ എന്നിവർ നേതൃത്വം നൽകി
ചിത്രക്കുറിപ്പ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള എൻ ജി ഒ അസോസിയേഷൻ 48 ആം സ്ഥാപകദിനത്തോടനുബന്ധിച്ച് പാമ്പാടി സബ് ട്രഷറിക്ക് മുമ്പിൽ നടന്ന സമ്മേളനം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്യുന്നു ..