എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം ഡിസംബർ 12 ഞായറാഴ്ച

കോട്ടയം: കേരള എൻജിഒ യൂണിയന്റെ 58-ാം ജില്ലാ സമ്മേളനം ഡിസംബർ 12 ഞായറാഴ്ച കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ ചേരുകയാണ്. സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

Advertisements

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ-കർഷകവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യമെമ്പാടും അതിശക്തമായ പ്രക്ഷോഭം ഉയർന്നുവരുന്ന കാലഘട്ടത്തിലാണ് ജില്ലാ സമ്മേളനം ചേരുന്നത്. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലും സമൂഹത്തിന്റെ നാനാമേഖലയിലും ആശ്വാസം പകരുന്ന നടപടികളാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നത്. ജനോന്മുഖ സിവിൽ സർവീസ് ലക്ഷ്യമിട്ടു കൊണ്ട് വാതിൽപ്പടി സേവനം ഉൾപ്പെടെയുള്ള വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിന്റെ പൊതുസമൂഹത്തെയും സിവിൽ സർവീസിനെയും ബാധിക്കുന്ന ഗൗരവമായ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ പി സുനിൽകുമാർ എന്നിവർ പങ്കെടുക്കും.

രാവിലെ 8.30-ന് പതാക ഉയർത്തലോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ ഉച്ചയ്ക്ക് 12.30-ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. ഉച്ചയ്ക്ക് 1.45-ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്ന പ്രതിനിധി സമ്മേളനത്തിൽ എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ എസ് അനിൽകുമാർ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവണ്മെന്റ് എംപ്ലോയീസ് ആന്റ് വർക്കേഴ്‌സ് ജില്ലാ സെക്രട്ടറി രാജേഷ് ഡി മാന്നാത്ത് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിക്കും. സമ്മേളനം വൈകിട്ട് 7.45-ന് സമാപിക്കും.

Hot Topics

Related Articles