കോട്ടയം :സർക്കാർ സ്ഥാപനമായ വടവാതൂർ ഇ എസ് ഐ നോക്ക് കുത്തിയാകുന്നു.ദിനംപ്രതി നൂറ് കണക്കിന് രോഗികൾ എത്തുമ്പോൾ ആകെയുള്ള 2 പേർ ജോലിക്കാരിൽ ഒരാൾ മാത്രം എത്തും. ലാബിൽ എല്ലാ വിധ ടെസ്റ്റിനും സൗകരമുള്ളപ്പോൾ ജീവനക്കാരി തോന്നുമ്പോൾ വരും.രാവിലെ ഭക്ഷണം കഴിക്കാതെ 8 മണിക്ക് എത്തുന്ന രോഗികൾ 10 മണിയാകുമ്പോൾ ജീവനക്കാരി ഇല്ലയെന്ന് അറിഞ്ഞു തിരികെ പോകും.അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കണം.
എങ്ങനെ എത്തുന്ന രോഗികൾക്ക് ഒരു ദിവസത്തെ ജോലിയും സാമ്പത്തിക നഷ്ടം . ഡോക്ടർമാരുടെ മുറികൾ അടഞ്ഞ് തന്നെ.നൂറ് കണക്കിനാളുകൾ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് മറ്റും അവധി എടുത്ത് എത്തി തിരികേ പോകുന്നത് നിത്യാസംഭവമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1972 ആരംഭിച്ച ഈ സ്ഥാപനത്തിന് 50 വർഷം പിന്നിട്ടു എന്നാൽ ഒരു മാറ്റവും ഇല്ല. എല്ലാ മാസവും തൊഴിലാളിയിൽ നിന്ന് ആയിര കണക്കിന് രൂപ കൈ പറ്റിയാണ് ഈ തോന്നിവാസം. നാളെ കെ എസ് ആർ ടി സി യുടെ അനുഭവം ഉണ്ടാകുമേന്നതിൽ യാതൊരു തർക്കവും ഇല്ല.
അധികാരികൾ ഇനിയെങ്കിലും ഇ ആശുപത്രിയിലേക്ക് തിരിഞ്ഞു നോക്കണം. രോഗികൾക്ക് അനുസരിച്ചു ജീവനക്കാരെ നിയമിക്കണം എന്നാണ് പൊതുജനഭിപ്രായം.ഇനിയെങ്കിലും അധികാരികൾ കണ്ണ് തുറക്കട്ടെ.