പുതുപ്പള്ളി: പുതുപള്ളിയിൽ തിരഞ്ഞെടുപ്പ് കണ്വെന്ഷന് പിണറായി വിജയനു വരാമെങ്കില്‍ തനിക്കും പങ്കെടുക്കാമെന്നാണ് കോൺഗ്രസ് നേതാവ് നിഖില്‍ പൈലി. വാടിക്കല്‍ രാമകൃഷ്ണന് കൊലപാതക കേസിലെ ഒന്നാംപ്രതിയാണ് പിണറായി വിജയൻ എന്ന് നിഖിൽ പൈലി കുറിച്ചു. പുതുപ്പള്ളിയിൽ യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നത് കൊലക്കേസ് പ്രതിയാണെന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നിഖിലിന്റെ പ്രതികരണം.
നിഖില്‍ പൈലിയുടെ കുറിപ്പ്: ”സഖാക്കളുടെ അറിവിലേക്ക്, വാടിക്കല്‍ രാമകൃഷ്ണന് കൊലപാതക കേസിലെ ഒന്നാംപ്രതി പിണറായി വിജയന് ജയ്ക്ക് സീ തോമസിന് വേണ്ടി തിരഞ്ഞെടുപ്പ് കണ്വെന്ഷന് വരാമെങ്കില്‍ എനിക്കും പങ്കെടുക്കാം. ഞാനും കുറ്റാരോപിതന് മാത്രമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊലക്കേസ് പ്രതികള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ലെങ്കില്‍ പിണറായി വിജയനെയും എംഎം മണിയെയും പി ജയരാജനെയും വീട്ടിലിരുത്തിയിട്ട് പോരേ കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് അവിടുത്തെ സ്ഥാനാര്‍ത്ഥി.”
ധീരജ് കൊലക്കേസ് പ്രതിയായ നിഖില്‍ പൈലിയെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തിയത് ഖേദകരമാണെന്ന് ഡിവൈഎഫ്ഐ ഇന്നലെ പറഞ്ഞിരുന്നു. യുഡിഎഫ് പ്രചാരണം നിഖില്‍ പൈലി നിയന്ത്രിക്കുന്ന വിഷയത്തില്‍ ചാണ്ടി ഉമ്മന്‍ മറുപടി പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു.