കോഴിക്കോട് : ചെറുവണ്ണൂരില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫറോക്ക് മുനിസിപ്പാലിറ്റിയിലെയും കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴു വാര്‍ഡുകളിലെയും ഏര്‍പ്പെടുത്തിയ കണ്ടെയ്ൻമെന്റ് സോണുകള്‍ ഒഴിവാക്കി.ആരോഗ്യ വിദഗ്ദ്ധസമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കണ്ടെയിൻമെന്റ് സോണുകള്‍ഒഴിവാക്കി ജില്ലാ കളക്ടര്‍ എ. ഗീത ഉത്തരവിറക്കിയത്. ചെറുവണ്ണൂരില്‍ രോഗബാധ സ്ഥിരീകരിച്ച ആളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവരെയുംകണ്ടെത്തിയിരുന്നു.
ഇവരുടെയെല്ലാം പരിശോധനാ സാമ്പിളുകള്‍ നെഗറ്റീവ് ആയതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം പിൻവലിച്ചത്. എന്നാല്‍ പോസിറ്റീവായവരുമായി അടുത്ത സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലഭിക്കുംവരെ അതേ സ്ഥിതി തുടരണം. ഇക്കാര്യം ബന്ധപ്പെട്ട വാര്‍ഡുകളിലെ ആര്‍. ആര്‍. ടിമാരും ആരോഗ്യപ്രവര്‍ത്തകരും ഉറപ്പുവരുത്തും. ജില്ലയില്‍ ഒക്ടോബര്‍ ഒന്ന്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വരെയുള്ള പൊതുപരിപാടികള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം.