സംഘപരിവാറിന്റെ ഏജൻസി പണിയെടുക്കാൻ അനുവദിക്കില്ല; എൻഐടി-യിലേക്ക് ഡി.വൈ.എഫ്.ഐ. മാര്‍ച്ച്‌

കോഴിക്കോട്: ഗോഡ്സയെ പ്രകീർത്തിച്ച പ്രൊഫ. ഷൈജ ആണ്ടവനെതിരെ നടപടി ആവശ്യപ്പെട്ട് എൻ.ഐ.ടി.യിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറിക്കടക്കാൻ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. അതേസമയം, ഷൈജ ആണ്ടവനെതിരെ നടപടി സ്വീകരിക്കുന്നതുവരെ ഡി.വൈ.എഫ്.ഐ. പ്രക്ഷോഭം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പറഞ്ഞു. എൻ.ഐ.ടി.യില്‍ സംഘപരിവാറിന്റെ ഏജൻസി പണിയെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും വസീഫ് കൂട്ടിച്ചേർത്തു.

Advertisements

Hot Topics

Related Articles