കൊച്ചുമകന്റെ സ്കൂളിൽ നവരാത്രി ആഘോഷം; ദാണ്ഡിയ ചുവടുകളുമായി നിത അംബാനി

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി, തന്റെ കൊച്ചുമകൻ പൃഥ്വി അംബാനിയുടെ സ്‌കൂളില്‍ കുട്ടികള്‍ക്കൊപ്പം ദസറ ആഘോഷിച്ചു. ‘നിത മുകേഷ് അംബാനി ജൂനിയർ സ്‌കൂളിൻ്റെ’ (എൻഎംഎജെഎസ്) ചെയർപേഴ്‌സണ്‍ കൂടിയായ നിത ഔദ്യോഗിക കാര്യത്തിനയല്ല സ്കൂളില്‍ എത്തിയത്. പകരം പൃഥ്വി അംബാനിയുടെ മുത്തശ്ശിയായാണ്. ദസറയോട് അനുബന്ധിച്ച്‌ സ്കൂള്‍ സംഘടിപ്പിച്ച പ്രത്യേക ദസറ അസംബ്ലിയില്‍ ആണ് നിത അംബാനി പങ്കെടുത്തത്.

Advertisements

മുംബൈ ബാന്ദ്രയിലെ എൻഎംഎജെഎസ് സ്‌കൂള്‍ നവരാത്രി ആഘോഷിച്ചത് ഗർബ, ദാണ്ഡിയ, പരമ്പരാഗത നൃത്തങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടാണ്. സ്കൂളില്‍ എത്തിയ നിതാ അംബാനി കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും അമ്മയ്‌ക്കൊപ്പം സ്കൂളിലെ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌കൂളിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ നിത അംബാനി കുട്ടികള്‍ക്കൊപ്പം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. കരീന കപൂറിൻ്റെയും സെയ്ഫ് അലി ഖാൻ്റെയും മകൻ ജഹാംഗീർ, ജെ അലി ഖാൻ എന്നിവർ ഈ സ്കൂളിലാണ് പഠിക്കുന്നത്. അവരോടും നിത അംബാനി സംസാരിക്കുന്നത് കാണാം. നിത അംബാനി സ്കൂള്‍ സന്ദർശിച്ച്‌ ആഴ്ചകള്‍ക്ക് ശേഷമാണ് വീണ്ടും ആഘോഷത്തിനായി എത്തുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.