തിരുവനന്തപുരം :കേരള നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം ബജറ്റ് ഫെബ്രുവരി 3 ന്.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും.
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനമാണിത്.
ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ച. മൂന്നിനാണ് ബജറ്റ് അവതരണം.
റിപ്പബ്ലിക് ദിനം മുതൽ 31 വരെ ഇടവേളയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫെബ്രുവരി 6 മുതൽ 8 വരെ ബജറ്റിന്മേലുള്ള പൊതുചർച്ച. 13 മുതൽ രണ്ടാഴ്ച സബ്ജക്ട് കമ്മിറ്റികൾ ധനാഭ്യർഥനകളുടെ സൂക്ഷ്മപരിശോധന നടത്തും. 2023-24 സാമ്പത്തിക വർഷത്തെ ധനാഭ്യർഥനകൾ ചർച്ച ചെയ്ത് പാസാക്കാൻ ഫെബ്രുവരി 28 മുതൽ മാർച്ച് 22 വരെ കാലയളവിൽ 13 ദിവസം നീക്കിവച്ചിട്ടുണ്ട്.
നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് ഉത്തരം നിശ്ചിത സമയത്തിനകം നൽകണമെന്ന കാര്യം മന്ത്രിമാരുടെ ശ്രദ്ധയിൽപെടുത്തുമെന്നു സ്പീക്കർ എ.എൻ.ഷംസീർ വ്യക്തമാക്കി.