ഞാലിയാകുഴി സെന്റ് ജെയിംസ് സിഎസ്‌ഐ ചർച്ചിൽ ആദ്യ ഫല പെരുന്നാൾ ഒക്ടോബർ 31 നും നവംബർ ഒന്നിനും

കോട്ടയം: ഞാലിയാകുഴി സെന്റ് ജെയിംസ് സിഎസ്‌ഐ ചർച്ചിൽ ആദ്യ ഫല പെരുന്നാൾ ഒക്ടോബർ 31 നും നവംബർ ഒന്നിനുമായി നടക്കും. ഒക്ടോബർ 31 വൈകിട്ട് ആറിന് പ്രദക്ഷിണം. ദേവാലയത്തിൽ നിന്നും ആരംഭിച്ച് ഞാലിയാകുഴി കവല ചുറ്റി ദേവാലയത്തിൽ തന്നെ സമാപിക്കും. വൈകിട്ട് ഏഴരയ്ക്ക് വിശുദ്ധ സംസർഗശുശ്രൂഷ നടക്കും. മധ്യകേരള മഹായിടവക കൗൺസിലിംങ് സെന്റർ ഡയറക്ടർ റവ.ജേക്കബ് ജോൺസൺ മുഖ്യകാർമ്മികത്വം വഹിക്കും. നവംബർ ഒന്നിന് രാവിലെ പത്തിന് ആദ്യഫല ആരാധന. കൂത്താട്ടുകുളം ക്രൈസ്റ്റ് ചർച്ച് സിഎസ്‌ഐ പള്ളി വികാരി റവ.മനു ജോസഫ് വിശുദ്ധ സംസർഗ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 12.15 ന് സ്‌നേഹ വിരുന്ന്. 12.45 ന് ലേലം. വൈകിട്ട് ആറരയ്ക്ക് കലാസന്ധ്യ. തുടർന്ന് ദ മാൻ അലക്‌സാണ്ടർ നാടകം.

Hot Topics

Related Articles