ഞീഴൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് : ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ കടുത്ത അമർഷവുമായി സി പി ഐ

കടുത്തുരുത്തി : ഞീഴൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൽ ഡി എഫ് തീരുമാനത്തിന് വിരുദ്ധമായി സി പി എം എടുത്ത നിലപാടിൽ പ്രതിഷേധിച്ച് ബാങ്ക് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുവാൻ സി പി ഐ തീരുമാനിച്ചു. എൽ ഡി എഫ് തീരുമാനപ്രകാരം സി പി ഐ ക്ക് തീരുമാനിച്ചിരുന്ന ജനറൽ സീറ്റിൽ ഒരു പട്ടികജാതി വിഭാഗത്തിൽ പെട്ട ആളെ മത്സരിപ്പിക്കാൻ പാടില്ലെന്ന സി പി എം ന്റെ കടുത്ത നിലപാട് സി പി ഐ അംഗീകരിക്കാൻ തയ്യാറല്ല. 

Advertisements

കേരളാ കോൺഗ്രസ് മുന്നണിയിൽ വന്നതിനു ശേഷം കടുത്തുരുത്തി മണ്ഡലത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ സി പി ഐ യെ മനപൂർവ്വം ഒഴിവാക്കിക്കൊണ്ട് മറ്റ് പല ഘടകകക്ഷികൾക്കും സീറ്റ് കൊടുക്കാതെ സി പി എം കേരളാ കോൺ ഗ്രസ് (എം) പങ്കിട്ട് എടുക്കുകയാണ് കടുത്തുരുത്തി അർബൻ ബാങ്ക്, കാപ്പുംതല സർവ്വീസ് സഹകരണ ബാങ്ക്, കീഴൂർ സർവ്വീസ് സഹകരണ ബാങ്ക്, മാഞ്ഞൂർ സർവ്വീസ് സഹകരണ ബാങ്ക് എന്നിവിടെങ്ങളിൽ മത്സരിച്ചെങ്കിലും ഈ സഖ്യം ദയനീയമായി പരാജയപ്പെട്ടു. മുന്ന’ണി മര്യാദ പാലിക്കാതെ നടത്തുന്ന നീക്കങ്ങൾ എൽ ഡി  എഫ് മുന്നണി നയങ്ങൾക്ക് വിരുദ്ധമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിയമസഭ സീറ്റിലും പാർലമെന്റ് സീറ്റിലും മത്സരിക്കുന്ന കേരളാ കോൺഗ്രസ് പാർട്ടി സി പി എം നെ കൂട്ടുപിടിച്ച് രണ്ട് വർഷം മുൻപ് എൽ ഡി എഫ് ൽ വന്ന കേരളാ കോൺഗ്രസ് നാൽപ്പത്തി മൂന്ന് വർഷം മുൻപ് സി പി ഐ നേതാവ് പി കെ വാസു ദേവൻ നായർ മുഖ്യമന്ത്രി പദം രാജിവെച്ച് എൽഡിഎഫ് രൂപീകരണത്തിന് നെടുനായകത്ത്വം വഹിച്ച സി പി ഐ എന്ന പ്രസ്ഥാനത്തെ തകർക്കുവാൻ നടത്തുന്ന നീക്കങ്ങൾ അംഗീകരിക്കാൻ കഴിയില്ലന്ന് സി പി ഐ നേതൃത്വം അറിയിച്ചു.ഞീഴൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ നിന്നും സി പി ഐ പിന്മാറുന്നു എന്ന് സി പി ഐ ഞീഴൂർ ലോക്കൽ സെക്രട്ടറി എ അജീഷ്, സി പി ഐ കടുത്തുരുത്തി മണ്ഡലം സെക്രട്ടറി പി ജി ത്രിഗുണ സെൻ, സി പി ഐ ജില്ലാ കമ്മറ്റി അംഗം റ്റി എം സദൻ, സി കെ മോഹനൻ, ഡി അശോക് കുമാർ എന്നിവർ അറിയിച്ചു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.