ഞീഴൂർ : സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിജയിച്ച മുഴുവൻ ഭരണ സമതി അംഗങ്ങൾക്കും , ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ട വി.ബി. വിനോദ് കുമാറിനും ഞീഴൂർ പൗരാവലി സ്വീകരണം നൽകി. ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കലാ ദിലീപ് അദ്ധ്യക്ഷതവഹിച്ച യോഗം ബ്ലോക്ക് പ്രസിഡന്റ് പി.വി. സുനിൽ ഉത്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി ജയിംസ് ഉതുപ്പാൻ പുതിയ ഭരണ സമതി അംഗങ്ങളെ പരിജയപെടുത്തി. കേരളാ കോൺഗ്രസ് ഉന്നതാധികാരി സമതി അംഗം സഖറിയാസ് കുതിരവേലി, എൽ ഡി എഫ് കൺവീനർ സന്തോഷ് കുഴിവേലി, പി.റ്റി. കുര്യൻ, ബോബൻ മഞ്ഞളാമല, പി.ആർ സുക്ഷമ, കെ.പി. ദേവദാസ്, ജയിംസ് തത്തംകുളം, ഒ.സി.എ ബ്രാഹം, ജോൺസൺ കൊട്ടുകാ പള്ളി, വിജയകുമാർ , അനിൽ വെങ്ങണിക്കൽ , അംബികാ ദേവി, തോമസ് ജോൺ തുടക്കിയവർ പ്രസംഗിച്ചു. ബാങ്ക് പ്രസിഡന്റ് വി.ബി വിനോദ് കുമാർ മറുപടി പ്രസംഗം നടത്തി.