ജീവിതത്തില്‍ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം ; ഒടുവിൽ കാമുകനെ വെളിപ്പെടുത്തി മാളവിക ജയറാം

ന്യൂസ് ഡെസ്ക് : മലയാളികളുടെ എക്കാലത്തെയും പ്രണയ ജോഡികളാണ് ജയറാമും പാര്‍വതിയും. താരങ്ങളുടെ മക്കളായ കാളിദാസ് ജയറാമും മാളവിക ജയറാമും ഇപ്പോള്‍ ആരാധകരുടെ മനസില്‍ ഇടം നേടിയിരിക്കുകയാണ്. മാളവികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അടുത്തിടെ മാളവിക തന്‍റെ കാമുകന്‍റെ കൂടെയുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കാമുകന്‍റെ മുഖം താരപുത്രി മറച്ചിട്ടാണ് ഫോട്ടോ പങ്കുവെച്ചത്. അന്നു മുതല്‍ അയാള്‍ ആരാണെന്നുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ഇപ്പോഴിതാ തന്‍റെ കാമുകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് മാളവിക ജയറാം. പ്രിയതമന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മാളവിക പങ്കുവച്ച പോസ്റ്റിലൂടെയാണ് തന്‍റെ കാമുകനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. ‘എന്‍റെ ജീവിതത്തില്‍ ഞാൻ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം, നിനക്ക് ഹാപ്പി ബര്‍ത്ത് ഡേ. എന്നും എപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് മാളവിക ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ടാണ് മാളവിക ചിത്രം പങ്കുവച്ചിരിക്കുന്നത്. അമ്മ പാര്‍വതിയും…

Hot Topics

Related Articles