തിരുവനന്തപുരം: എൻ. എസ്.എസിന്റെ നാമജപ ഘോഷയാത്രയ്ക്ക് എതിരെ പോലീസ് എടുത്ത കേസ് പിൻവലിക്കാൻ ആലോചിക്കുന്ന സാഹചര്യമാണ് നിലവിൽ. എന്നാൽ കേസല്ല തങ്ങൾക്ക് പ്രധാനമെന്നും മിത്ത് വിവാദത്തിൽ സ്പീക്കർ നിലപാട് തിരുത്തുകയോ, പ്രസ്താവന പിൻവലിക്കുകയോ വേണമെന്ന് എൻ.എസ്.എസ് ആവശ്യപ്പെട്ടു. അല്ലാതെ പിന്നോട്ടില്ലെന്നും എൻഎസ്എസ് പ്രതികരിച്ചു.
എന്നാൽ കേസുകൾ തങ്ങൾ നിയമപരമായി തന്നെ നേരിട്ടോളാമെന്ന് പറയുന്ന എൻഎസ്എസ്, സ്പീക്കർ എഎൻ ഷംസീർ തിരുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. സ്പീക്കർ തിരുത്തില്ലെന്നും മാപ്പ് പറയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടിൽ നിന്ന് സിപിഎം പിന്നോട്ട് പോകാനും സാധ്യതയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോഡിൽ മാർഗതടസം സൃഷ്ടിച്ച് കൊണ്ട് പ്രതിഷേധം നടത്തരുതെന്ന ഹൈക്കോടതി ഉത്തരവുണ്ട്. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. അതിനാൽ തന്നെ എൻഎസ്എസിനെതിരെ കേസ് അവസാനിപ്പിച്ചാൽ മറ്റ് സംഘടനകളും ഇതേ ആവശ്യവുമായി രംഗത്തെത്തും. ഈ സാഹചര്യത്തിലാണ് എൻഎസ്എസ് നാമജപ യാത്രക്ക് ഗൂഢലക്ഷ്യം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി കേസ് അവസാനിപ്പിക്കാൻ പൊലീസ് നിയമോപദേശം തേടുന്നത്.