താനൂർ ബോട്ട് ദുരന്തം :കോഴിക്കോട്ടും മലപ്പുറത്തും ടൂറിസ്റ്റ് ബോട്ട് സർവീസിന് വിലക്ക്

മലപ്പുറം :താനൂർ ബോട്ടുദുരന്ത പശ്ചാത്തലത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ട് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
അറിയിപ്പുണ്ടാകുന്നതുവരെ ബേപ്പൂർ പോർട്ട് ഓഫീസറുടെ പരിധിയിലെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ടൂറിസ്റ്റ് ബോട്ട് സർവീസുകൾ നിർത്തിവയ്ക്കാനാണ്‌ നിർദേശം.

Advertisements

പൊന്നാനി, ബേപ്പൂർ തുറമുഖങ്ങളുടെ പരിധിയിൽ സർവീസ് നടത്തുന്ന എല്ലാ ടൂറിസ്റ്റ് ബോട്ടുകളുടെ സർവീസും നിർത്തിവയ്ക്കാൻ നിർദേശിച്ചതായി ബേപ്പൂർ പോർട്ട് ഓഫീസർ ക്യാപ്റ്റൻ സിജോ ഗോർഡിയസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടുതരത്തിലാണ് ബോട്ട്‌ സർവീസിന്‌ അനുമതി നൽകുന്നത്. തുറമുഖവകുപ്പ് പരിധിയിലെ മേഖലകളിൽ പോർട്ട് ഓഫീസറും ഉൾനാടൻ ജലഗതാഗതമേഖലയിൽ ഇൻലാൻഡ്‌ ആൻഡ്‌ നാവിഗേഷന്റെ രജിസ്ട്രേഷനുവേണ്ടി പ്രത്യേക സർവേ വിഭാഗവുമാണ്‌ അനുമതി നൽകുന്നത്‌.

താനൂരിലേത്‌ ഇൻലാൻഡ്‌ നാവിഗേഷൻ വിഭാഗത്തിനു കീഴിലാണ്. ഇത്തരം ബോട്ടുകൾക്ക് ഫിറ്റ്നസ് നൽകുന്നത്‌ ആലപ്പുഴയിലെ ഐഎൻവി സർവേ വിഭാഗമാണ്.

താനൂരിലെ ബോട്ട്‌ സർവീസിന്‌ തുറമുഖവകുപ്പിന് അപേക്ഷ നൽകിയിരുന്നെങ്കിലും അനുമതി നൽകിയിരുന്നില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.