11 ​ദിവസം പൗരന്‍മാര്‍ ചിരിക്കാനും കരയാനും പാടില്ല ; വിചിത്ര ഉത്തരവുമായി ഉത്തര കൊറിയ

പ്യോങ്യാങ്: ഉത്തരകൊറിയയിലെ നഗരങ്ങളില്‍ 11 ​ദിവസം പൗരന്‍മാര്‍ ചിരിക്കാനും കരയാനും പാടില്ല എന്ന് ഉത്തരവ് ഇറങ്ങി. രാജ്യത്തിന്റെ പരമാധികാരി കിം ജോങ് ഉന്‍ അധികാരത്തിലെത്തിയതിന്റെ 10-ാം വാര്‍ഷിക ദിനമായ ഇന്നലെ മുതല്‍ 11 ദിവസത്തേക്കാണ് വിലക്ക്.

Advertisements

10 വര്‍ഷം മുന്‍പ് അന്നത്തെ പരമാധികാരിയും കിമ്മിന്റെ പിതാവുമായ കിം ജോങ് ഇല്‍ അന്തരിച്ചതിന്റെ വാര്‍ഷിക ദുഃഖാചരണത്തിന്റെ ഭാഗമായാണ് രാജ്യത്ത് 11 ദിവസത്തേക്ക് ചിരിയും സന്തോഷവും നിരോധിച്ചത്. ഈ ദിവസങ്ങളില്‍ ജന്മദിനമുള്ളവര്‍ അതാഘോഷിക്കുവാൻ പാടില്ല. ആരും സന്തോഷിക്കരുതെന്നതിനു പുറമേ എല്ലാവര്‍ക്കും ഈ ഒരു ദുഃഖമേ പാടുള്ളൂ എന്നും നിബന്ധനയുമുണ്ട്. ബന്ധുക്കള്‍ മരിച്ചാല്‍ ആരും ഉച്ചത്തില്‍ കരയാനും പാടില്ല. മരണാനന്തര ചടങ്ങുകള്‍ 11 ദിവസം കഴിഞ്ഞു മതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിം ജോങ് ഇലിന്റെ ചരമദിനമായ ഇന്നലെ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ കടയില്‍ പോകുന്നതിനു വരെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ ​ദിവസങ്ങളില്‍ മദ്യപിക്കുന്നതിനും വിലക്കുണ്ട്.

1994 മുതല്‍ രാജ്യം ഭരിച്ച കിം ജോങ് ഇല്‍ 2011 ല്‍ 69-ാം വയസില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണു മരിച്ചത്. ഉത്തര കൊറിയയുടെ ഇരുണ്ട കാലം എന്നാണ് അദ്ദേഹത്തിന്റെ ഭരണകാലത്തെ വിശേഷിപ്പിച്ചിരുന്നത്.

Hot Topics

Related Articles