നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ 3 വൈകുന്നരം 7 മണി വരെ നീട്ടി ; റേഷന്‍ വ്യാപാരികള്‍ക്ക് കമ്മിഷനായി 384.23 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു ; മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം : നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ 3 വൈകുന്നരം 7 മണി വരെ നീട്ടിയതായി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.നിലവിലെ സമയക്രമം 3-ാം തിയതി വരെ തുടരുന്നതാണെന്നും മന്ത്രി അറിയിച്ചു.

റേഷന്‍ വ്യാപാരികള്‍ക്ക് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നല്‍കാനുള്ള കമ്മീഷന്‍ അനുവദിച്ചുകൊണ്ട് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. റേഷന്‍ വ്യാപാരികള്‍ക്ക് 2023 മാര്‍ച്ചുവരെയുള്ള കമ്മിഷനായി 384.23 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തടഞ്ഞുവെച്ച 15.05 കോടിയുള്‍പ്പെടെ ഒക്ടോബറിലെ കമ്മിഷനായി അനുവദിച്ച 29.5 കോടിരൂപയുടെ വിതരണം തുടങ്ങി. ഈ മാസം 30-നകം കമ്മിഷന്‍ മുഴുവന്‍ നല്‍കുമെന്ന വാഗ്ദാനമാണു സര്‍ക്കാര്‍ പാലിച്ചത്.

Hot Topics

Related Articles