ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അതിശൈത്യത്തില്‍ മരണം 60 കടന്നു. തെക്കന്‍ ന്യൂയോര്‍ക്കിലെ ബഫലോയില്‍ മാത്രം ഹിമപാതത്തില്‍ കഴിഞ്ഞ ദിവസം 25 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്.
ആറടി ഉയരത്തിലേറെ മഞ്ഞ് മൂടിക്കിടക്കുന്നതിനാല്‍ ഇവിടേക്കുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. യുഎസില്‍ 15 ലക്ഷത്തോളംപേര്‍ വൈദ്യുതിയില്ലാതെ കഷ്ടപ്പെടുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈദ്യുതിയും ഇന്ധനവും സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മുന്നറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. 70 ഹൈവേകള്‍ താല്‍ക്കാലികമായി അടച്ചു. ഒട്ടേറെപ്പേര്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്.
അതുകൊണ്ട് തന്നെ മഞ്ഞുരുകിയാലേ ദുരന്തത്തിന്റെ യഥാര്‍ഥ ചിത്രം വ്യക്തമാകൂ. ബോംബ് സൈക്ലോണ്‍ എന്നു പേരിട്ട ശീതക്കാറ്റിന്റെ ശക്തി ഏതാനും ദിവസത്തിനുള്ളില്‍ കുറയുമെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസ് കരുതുന്നത്.