എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പ്രതിഷേധിച്ചു

മാന്നാനം : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ മാന്നാനത്ത് അഞ്ചു കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. വട്ടുകുളം ഭാഗത്ത് നടന്ന സമരം കർഷക തൊഴിലാളി യൂണിയൻ മേഖലാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ മേഖലാ സെക്രട്ടറിയുമായ മഞ്ജു ജോർജ് ഉദ്ഘാടനം ചെയ്തു.

Advertisements

കല്ലുംപുറം ഭാഗത്ത് കെ എസ് കെ ടി യു. മേഖലാ പ്രസിഡണ്ട് പി കുഞ്ഞുട്ടി, പുല്ലു പറമ്പ് ഭാഗത്ത് മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡന്റും വാർഡ് മെമ്പർ മായ അമ്പിളി പ്രദീപ്, കൊട്ടാരം ഭാഗത്ത് കെ എസ് കെ ടി യു മേഖലാ സെക്രട്ടറി കെ ടി ഗോപി, നാല്പത്തി മലയിൽ എൽ സി അംഗം പൊന്നമ്മ രാഘവൻ എന്നിവർ ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്രാഞ്ച് സെക്രട്ടറിമാരായ കെ. എ. സദാശിവൻ, പി എ കുട്ടപ്പൻ മാസ്റ്റർ കൂടാതെ സന്ധ്യ രാജേഷ്, ഗൗരിക്കുട്ടി രാജപ്പൻ, ഷീല പുത്തേട്ട് തുടങ്ങിയവരും അഭിവാദ്യം അർപ്പിച്ചു.

Hot Topics

Related Articles