ഇടയ്ക്കാട്ടുകുന്ന് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ നാഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാമ്പ് സമാപിച്ചു

കൂരോപ്പട: ഇടയ്ക്കാട്ടുകുന്ന് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ നാഷണൽ സർവ്വീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. സ്കൂളിൽ ചേർന്ന സമ്മേളനത്തിൽ പി.ടി.എ പ്രസിഡൻ്റ് പി.ജി സദാശിവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

Advertisements

ജില്ലാ പഞ്ചായത്ത് അംഗം രാധാ.വി.നായർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം അനിൽ കൂരോപ്പട, പ്രിൻസിപ്പാൾ ആശാ. കെ രവി, പ്രോഗ്രാം ഓഫീസർ മിനി സെബാസ്റ്റ്യൻ, വാളണ്ടിയർ സെക്രട്ടറിമാരായ അനന്ദു പി.എസ്, അശ്വതി എം തുടങ്ങിയവർ പ്രസംഗിച്ചു.
ജ്വാല എന്ന പേരിൽ അറിയപ്പെടുന്ന ക്യാമ്പ് ജനുവരി 1 ന് അവസാനിക്കും.

Hot Topics

Related Articles