ചെങ്ങന്നൂർ: എൻ.എസ്.എസ് മുൻ പ്രസിഡന്റ് പി.എൻ നരേന്ദ്രനാഥൻ നായർ (91)അന്തരിച്ചു. എൻ.എസ്.എസിന്റെ ദീർഘകാലമായി പ്രസിഡന്റായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ചെങ്ങന്നൂർ കല്ലിശേരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാരായണപ്പണിക്കർ ജനറൽ സെക്രട്ടറിയായിരിക്കെ ഇദ്ദേഹം ഒപ്പം ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ജൂലായ് 20 ബുധനാഴ്ച ചെങ്ങന്നൂരിലെ വസതിയിൽ നടക്കും. 2012 മുതൽ നാലു തവണയാണ് ഇദ്ദേഹം എൻ.എസ്.എസിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നത്. ഒരു മാസം മുൻപാണ് ഇദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. അനാരോഗ്യത്തെ തുടർന്നായിരുന്നു ഇദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. തിരുവനന്തപുരം മുൻ ജില്ലാ ജഡ്ജിയായിരുന്നു. കോന്നി സ്വദേശിയായിരുന്നു ഇദ്ദേഹം.