തിരുവല്ലയിൽ 13കാരിയെ മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ആറ്റിൽ നിന്നും കണ്ടെത്തിയത് നെടുമ്പ്രം സ്വദേശിയായ പെൺകുട്ടിയുടെ മൃതദേഹം

തിരുവല്ലയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

തിരുവല്ല: നെടുമ്പ്രം സ്വദേശിയായ 13 കാരിയെ മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പ്രം കല്ലുങ്കൽ സ്വദേശിനി നമിതയുടെ മൃതദേഹമാണ് ആറ്റിൽ നിന്നും കണ്ടെത്തിയത്. മണിമലയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൊവ്വാഴ്ച രാവിലെ 7 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടി കല്ലുങ്കൽ പാലത്തിൽ നിന്നു ആറ്റിലേക്ക് ചാടുകയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ഒൻപത് മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ ദുരൂഹത തുടരുകയാണ്. കുട്ടിയെ വീട്ടിൽ നിന്നും കാണാതായത് എപ്പോഴാണ് എന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിന് അടക്കമുള്ള നടപടികൾ പൂർത്തിയായ ശേഷം മാത്രമേ അടുത്ത നടപടികളിലേയ്ക്കു കടക്കാനാവൂ.

അപകടമരണമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Hot Topics

Related Articles