വ്യാപാരി വ്യവസായി നേതാവ്​ ടി. ​നസിറുദ്ദീന്റെ നിര്യാണം: അനുശോചനവുമായി നാട് : സംസ്ഥാനത്ത് ഇന്ന് കടകൾ അടച്ചിടും

കോഴിക്കോട് : വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്​ച രാത്രി 10.30 ഓടെയാണ്​ മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്​.

Advertisements

ഭാരത്​ വ്യാപാരസമിതി അംഗം, വാറ്റ്​ ഇമ്പ്ലിമെന്‍റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ്​ ചെയർമാൻ, കേരള മർക്കന്‍റയിൽ ബാങ്ക്​ ചെയർമാൻ ഷോപ്​ ആന്‍റ്​ കൊമേഴ്​സ്യൽ എസ്റ്റാബ്ലിഷ്​മെന്‍റ്​ ക്ഷേമ നിധി ബോർഡ്​ മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്​.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1944 ഡിസംബർ 25 ന്​ കോഴി​ക്കോട്​ കൂടാരപ്പുരയിൽ ടി.കെ മുഹമ്മദിന്‍റെയും അസ്മാബിയുടെയും ആറാമത്തൈ മകനായി ജനിച്ചു. ഹിദായത്തുൽ ഇസ്​ലാം എൽ.പി. സ്​കൂൾ, മലബാർ ക്രിസ്ത്യൻ കോളജ്​ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞ്​ വ്യാപാരമേഖലയിലേക്ക്​ കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്​റ്റോഴ്​സ്​ ഉടമയായിരുന്നു.

1980ൽ മലബാർ ചേംബർ ഓഫ്​ ​കൊമേഴ്​സ്​ ജനറൽ സെക്രട്ടറിയായാണ്​ സംഘടനപ്രവർത്തനത്തിന്​ തുടക്കം. 1984ൽ വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡന്‍റ്​ ആയി. 1985ൽ സംസ്​ഥാന ജനറൽ സെക്രട്ടറിയായി. കേരളത്തിൽ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങൾക്ക്​ ശക്​തമായ നേതൃത്വം നൽകിയ അനിഷേധ്യ നേതാവാണ്​ ടി. നസിറുദ്ദീൻ.

ഇന്ന് കടകൾ അടയ്ക്കും
ടി നസറുദ്ദീൻ്റെ നിര്യാണത്തിൽ അനുശോചിച്ച്, അദ്ദേഹത്തോടുള്ള ആദര സൂചകമായ് ഇന്ന്  സംസ്ഥാന വ്യാപകമായ് കടകൾ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര അറിയിച്ചു.

ടി. നസറുദ്ദീന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. കേരളത്തിലെ വ്യാപാരികളെ സംഘടനയിലൂടെ കരുത്തനാക്കിയ വ്യക്തിയാണ് ടി. നസറുദ്ദീൻ. അദ്ദേഹം മൂന്ന് പതിറ്റാണ്ടിലധികം വ്യാപരി വ്യവസായി ഏകോപന സമിതിയെ നയിച്ചു. അസംഘടിതരായ വ്യാപാരി സമൂഹത്തെ ഒന്നിപ്പിക്കുകയും അവരുടെ  കാര്യത്തിൽ ശക്തമായ നിലപാടെടുക്കുകയും ചെയ്ത വ്യക്തിയായിരുന്നു. ടി. നസറുദ്ദീൻ്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നു.

Hot Topics

Related Articles