ഒക്ക്യുപ്പെഷണൽ തെറാപ്പിക്ക് പ്രത്യേകസമിതി വേണമെന്ന് സംസ്ഥാന ഡിസബിലിറ്റി കമ്മീഷണർ

കൊച്ചി, ജനുവരി 21, 2024: സംസ്ഥാനതലത്തിൽ ഒക്ക്യുപ്പെഷണൽ തെറാപ്പിക്ക് അടിയന്തിരമായി നിയമത്തിൽ സ്ഥാപിതമായ ഒരു സമിതി രൂപീകരിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറും മുൻ ജില്ലാ സെഷൻസ് ജഡ്ജുമായ എസ്.എച്ച്. പഞ്ചാപകേശൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കൊച്ചിയിൽ ഓൾ ഇന്ത്യ ഒക്ക്യുപ്പെഷണൽ തെറാപ്പിസ്റ്റ് അസോസിയേഷന്റെ (AIOTA) അറുപത്തിയൊന്നാം ദേശീയസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദഗ്ധരായ ഒക്ക്യുപ്പെഷണൽ തെറാപ്പിസ്റ്റുകൾ നേരിടുന്ന നിയമവെല്ലുവിളികളെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ട് വെച്ചത്.

Advertisements

സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഇത്തരമൊരു സമിതിയുടെ അഭാവം ഒക്ക്യുപ്പെഷണൽ തെറാപ്പിസ്റ്റുകളുടെ നിലവാരത്തെയും വിശ്വാസ്യതയേയും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയതലത്തിൽ ഒരു ഇടക്കാല സമിതി രൂപീകരിച്ചിരുന്നെങ്കിലും ഇപ്പോൾ അത് സജീവമല്ല. 2021 ലെ നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രൊഫഷണൽ ആക്ടിന് കീഴിൽ പുതിയൊരു സമിതി രൂപീകരിക്കാം എന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. മറ്റ് ആരോഗ്യരംഗങ്ങൾക്കെല്ലാം നിയമസമിതികൾ ഉണ്ടെങ്കിലും ഒക്ക്യുപ്പെഷണൽ തെറാപ്പിസ്റ്റുകൾ ഇപ്പോഴും അവഗണിക്കപ്പെട്ട നിലയിലാണ്. ഈ മേഖലയിൽ വ്യാജന്മാരെ തടയാനും തട്ടിപ്പുകൾ ഒഴിവാക്കാനും മാനദണ്ഡങ്ങൾ ചിട്ടയായി നടപ്പിലാക്കാനും ഒരു സമിതി ആവശ്യമെന്ന് എസ്.എച്ച്. പഞ്ചാപകേശൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈദ്യശാസ്ത്രരംഗത്ത് ഒക്ക്യുപ്പെഷണൽ തെറാപ്പിസ്റ്റുകൾ നൽകുന്ന സേവനങ്ങൾ സ്തുത്യർഹമാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി. എന്നാൽ ഈ രംഗത്തിന്റെ വികസനകാര്യത്തിലുള്ള മെല്ലെപ്പോക്കും സർക്കാർ ജോലികളിൽ ഒക്ക്യുപ്പെഷണൽ തെറാപ്പിസ്റ്റുകൾക്ക് ആവശ്യത്തിന് തസ്തികകൾ ഇല്ലാത്തതും ഒക്ക്യുപ്പെഷണൽ തെറാപ്പി കോഴ്‌സുകൾക്ക് ആവശ്യത്തിന് കോളേജുകൾ ഇല്ലാത്തതും ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ പരിചരണമില്ലെങ്കിൽ ഭിന്നശേഷിക്കാർക്ക് ജീവിതത്തിൽ ഉയർന്നുവരാൻ കൂടുതൽ ബുദ്ധിമുട്ടുകൾ അതിജീവിക്കേണ്ടതുണ്ട്. ആരോഗ്യരംഗത്തെ വിവിധ തെറാപ്പിസംവിധാനങ്ങൾ ഏകോപനത്തോടെ പ്രവർത്തിക്കേണ്ടത് പൊതുജനാരോഗ്യത്തിന് അഭികാമ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.