ജൊഹാനസ്ബര്‍ഗ് : ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ദക്ഷിണാഫ്രിക്കക്ക് ഇരട്ടപ്രഹരം. പേസര്‍മാരായ ആന്റിച്ച് നോര്‍ക്യ, സിസാന്ദ മഗാല എന്നിവര്‍ക്ക് പരിക്ക് മൂലം ലോകകപ്പില്‍ കളിക്കാനാവില്ല. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുശേഷം നടന്ന കായികക്ഷമതാ പരിശോധനയില്‍ ഇരുവരും പരാജയപ്പെട്ടതോടെയാണ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായത്.
നോര്‍ക്യക്ക് പുറത്തേറ്റ പരിക്കാണ് വില്ലനായതെങ്കില്‍ മഗാലക്ക് കാല്‍മുട്ടിനാണ് പരിക്കേറ്റത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ കളിച്ചതോടെ പരിക്ക് വഷളായതാണ് ഇരുവര്‍ക്കും ലോകകപ്പ് നഷ്ടമാക്കിയത്. നോര്‍ക്യക്കും മഗാലക്കും പകരക്കാരായി പേസര്‍മാരായ ലിസാര്‍ഡ് വില്യംസും ആന്‍ഡൈല്‍ ഫെലുക്ക്വായോയും ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീമിലെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദക്ഷിണാഫ്രിക്കന്‍ ടീമിലെ അതിവേഗ പേസറായ നോര്‍ക്യ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി തിളങ്ങുന്ന താരമാണ്. ഇന്ത്യന്‍ പിച്ചുകളില്‍ പരിചയസമ്ബത്തുള്ള നോര്‍ക്യയുടെ അഭാവാം ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനെ ബാധിക്കുമെന്നാണ് കരുതുന്നത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലും പരിക്കുമൂലം 29കാരനായ നോര്‍ക്യക്ക് പങ്കെടുക്കാനായിരുന്നില്ല. അന്ന് കൈയിലെ തള്ളവിരലിനേറ്റ പരിക്ക് മൂലമാണ് നോര്‍ക്യക്ക് ലോകകപ്പ് നഷ്ടമായത്. ക്രിസ് മോറിസാണ് നോര്‍ക്യക്ക് പകരം അന്ന് ലോകകപ്പില്‍ കളിച്ചത്.