ദില്ലി : ഒഡിഷയിൽ ഉണ്ടായ ട്രെയിൻ ദുരന്തത്തിൽ നിർണായക മൊഴി നൽകി ലോക്കോ പൈലറ്റ് . പച്ച സിഗ്നൽ കണ്ട ശേഷമാണ് ട്രെയിൻ മുൻപോട്ട് പോയതെന്നാണ് പരിക്കേറ്റ് ചികിത്സയിലുള്ള ലോക്കോ പൈലറ്റിന്റെ മൊഴി നൽകി.
മാർഗനിർദ്ദേശങ്ങൾ പലിച്ചാണ് മുന്നോട്ട് പോയത്. ട്രെയിനിന്റെ വേഗത കൂട്ടിയിട്ടില്ലെന്നും ലോക്കോ പൈലറ്റ് അറിയിച്ചു. അതേ സമയം, ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് കാരണം ഇലക്ട്രോണിക് ഇന്‍റര്‍ ലോക്കിംഗ് സംവിധാനത്തിലെ പിഴവാണെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോയിന്‍റ് ഓപ്പറേഷനില്‍ ഗുരതര വീഴ്ച സംഭവിച്ചുവെന്ന് സൈറ്റ് ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ട്രെയിനിന്‍റെ ദിശ നിര്‍ണ്ണയിക്കുന്ന പോയിന്‍റ് സംവിധാനത്തിലുണ്ടായ പാളിച്ചയാണ് കൊറമാണ്ഡല്‍ എക്സ്പ്രസ് മെയിന്‍ ലൈനില്‍ നിന്ന് ലൂപ്പ് ലൈനിലേക്ക് നീങ്ങാന്‍ കാരണമായത്.
അടുത്തിടെ ട്രാക്കില്‍ നടത്തിയ അറ്റകുറ്റപണി പോയിന്‍റ് ഓപ്പറേഷനില്‍ തിരിച്ചടിയായോയെന്ന് പരിശോധിക്കും. സിഗ്നല്‍ ആന്‍റ് കമ്യൂണിക്കേഷന്‍ വിഭാഗവും, സ്റ്റേഷന്‍ മാസ്റ്ററുമാണ് പോയിന്‍റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിശ്ചയിക്കുന്നത്.
130 കിലോമീറ്റര്‍ സ്പീഡില്‍ മെയിന്‍ ലൈനിലൂടെ മുന്നോട്ട് പോകേണ്ട ട്രെയിന്‍ ലൂപ്പ് ലൈനിലേക്ക് കടന്ന് ഗുഡ്സ് ട്രെയിനെ ഇടിച്ചാണ് വന്‍ ദുരന്തമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ ആയിരത്തിലേറെ ആളുകളിൽ 50 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 88 മൃതദേഹം ഇനിയും തിരിച്ചറിയാനായിട്ടില്ല.
സഹോദരിയുടെ പഠനവും, തണലായി ഒരു വീടുമെന്ന സ. കൈലാസ് നാഥിന്റെ ജീവിതലക്ഷ്യം യാഥാർഥ്യമാക്കാൻ ഡിവൈഎഫ് ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ മെയ് 06,07 തീയതികളിൽ കുടുംബസഹായ ഫണ്ട് പ്രവർത്തനം നടത്തിയത്.
കോട്ടയം ആലുംമൂടിൽ നടന്ന ചടങ്ങിൽ സിപിഐഎം ജില്ലാ സെക്രട്ടറി സ. എ വി റസൽ, സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ അനിൽകുമാർ, ഡിവൈഎഫ് ഐ അഖിലേന്ത്യ സെക്രട്ടറിയേറ്റ് അംഗം സ. ജെയ്ക്ക് സി തോമസ്, ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി സ. ബി സുരേഷ്കുമാർ, പ്രസിഡന്റ് അഡ്വ. ബി മഹേഷ്‌ചന്ദ്രൻ, സംസ്ഥാന കമ്മറ്റി അംഗം സ. സതീഷ് വർക്കി, ഡിവൈഎഫ് ഐ കോട്ടയം ബ്ലോക്ക് സെക്രട്ടറി സ.പ്രവീൺ തമ്പി തുടങ്ങിയവർ സംസാരിച്ചു.