കൊച്ചി : നടനായും ഗായകനായും മലയാളികളെ ത്രസിപ്പിച്ച താരമാണ് മോഹൻലാൽ. ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളാണ് മലയാളികൾക്ക് താരം സമ്മാനിച്ചിട്ടുള്ളത്. അതുപോലെതന്നെ കുറച്ച് മികച്ച ഗാനങ്ങളും താരം മലയാളികൾക്ക് നൽകിയിട്ടുണ്ട്. കുറച്ച് കാലങ്ങൾക്ക് മുമ്പാണ് താരം സംവിധാന രംഗത്തേക്കും അരങ്ങേറ്റം കുറിക്കുന്ന വാർത്ത പുറത്തുവിട്ടത്. ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും ആണ് ആരാധകർ ഈ വാർത്ത ഏറ്റെടുത്തത്. പിന്നീട് ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു.
ബാറോസ് എന്നാണ് ചിത്രത്തിന് പേരിട്ടത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കിയ ജിജോ പുന്നൂസ്. 2021ൽ താൻ എഴുതിയ തിരക്കഥ ടി കെ രാജീവ് കുമാറും മോഹൻലാലും തിരുത്തി എന്നാണ് ബ്ലോഗിലൂടെ പുറത്തുവിട്ടത്. പല തവണ ചിത്രം.ഉപേക്ഷിക്കാൻ പദ്ധതി ഇട്ടിരുന്നതായും ജിജോ പുന്നൂസ് പറഞ്ഞു. ലോക്ക്ഡൗൺ കാലഘട്ടത്തിൽ ആയിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു. ലൂസിഫർ മരക്കാർ പുലിമുരുകൻ ഒടിയൻ എന്നീ സിനിമകളിൽ മോഹൻലാൽ ആരാധകരെ തൃപ്തിപ്പെടുത്തുവാൻ വേണ്ടി തിരക്കഥ രൂപപ്പെടുത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതുപോലെതന്നെ ഇവിടെയും ചെയ്തത് എന്നാണ് ജിജോ പറഞ്ഞത്. മലയാളി കുടുംബപ്രസിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ജിജോ പറയുന്നു. കൊറോണയിൽ തങ്ങളുടെ പല ആളുകൾക്കും അസുഖം ബാധിക്കുകയും, കൊച്ചിയിൽ ഒരാഴ്ചത്തെ ഷൂട്ട് ബാക്കിയുള്ളപ്പോൾ രണ്ടാം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അങ്ങനെ ബാക്കിയുള്ള പ്രവർത്തനങ്ങളും നിന്നും. പിന്നീട് ഷൂട്ടിംഗ് പുനരാരംഭിച്ചപ്പോൾ ആൻറണി പെരുമ്പാവൂരിന് എല്ലാം ബ്രോ ഡാഡിയിലായിരുന്നു ശ്രദ്ധ. കൊച്ചിയിലെ സെറ്റുകൾ പൊളിക്കാനും അവർ പറഞ്ഞു. ചിത്രത്തിൻ്റെ ചായഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് ശിവനാണ്. ചിത്രത്തിൻറെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മോഹൻലാലും മായയുമാണ്. ചിത്രം പ്രദർശനത്തിന് എത്താൻ പ്രതീക്ഷിക്കുന്നത് 2023 ലാണ്. മറ്റ് ഇതര ഭാഷകളിലും മലയാളത്തിനു പുറമേ ചിത്രം റിലീസിന് ഒരുക്കുന്നുണ്ട്.