ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു

കുവൈറ്റ് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 137 ജന്മദിനം ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ബാനറിൽ ഒഐസിസി കുവൈറ്റ് കാസറഗോഡ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഐസിസി ഓഫീസിൽ ആഘോഷിച്ചു

Advertisements

കെപിസിസി വർക്കിങ് പ്രെസിഡന്റും തൃക്കാക്കര എം എൽ എ യുമായ പിടി തോമസിന്റെ നിര്യാണത്തിൽ ജില്ലാ കമ്മിറ്റിയുടെ അനുശോചനത്തോടെ തുടങ്ങിയ യോഗത്തിൽ
ജില്ലാപ്രസിഡന്റ് ജയേഷ് ഓണശ്ശേരിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും ആശംസിച്ചു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒഐസിസി കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് എബി വരിക്കാട് ചടങ്ങ് ഉൽഘാടനം ചെയ്തു , മഹിളാ കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ഓൺലൈനായി യോഗത്തെ അഭിസംബോദനചെയ്തു കൊണ്ട് സംസാരിച്ചു തുടർന്ന് കോൺഗ്രസിന്റെ 137 ജന്മദിനത്തോട് അനുബന്ധിച്ചു എ.ഐ.സി.സി യുടെ പ്രതിജ്ഞ പ്രവർത്തകർ ഏറ്റുചൊല്ലി.

ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി എസ് പിള്ള , കേന്ദ്രകമ്മിറ്റി മെമ്പർ രാമകൃഷ്ണൻ കള്ളാർ ,ജോയ് കരുവാളൂർ ,വിപിൻ മാങ്ങാട്ട് , അലക്സ് മാനന്തവാടി,ബാത്തർ വൈക്കം , ജസ്റ്റിൻ, ഹരീഷ് തൃപ്പുണിത്തറ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
സമദ്കൊട്ടോടി,സുജിത് ലാൽ,മനോജ് വാഴക്കോടൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി, അനിൽ ചിമേനി നന്ദി പ്രകാശിപ്പിച്ചു.

Hot Topics

Related Articles