കുവൈറ്റ്: ഗാന്ധിജയന്തി യോട് അനുബന്ധിച്ചും ഇന്ത്യ – കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി ഒഐസിസി കുവൈറ്റ് കാസറഗോഡ് ജില്ലാകമ്മിറ്റി , ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റു ചാപ്റ്ററുമായി സഹകരിച്ചു നടത്തിയ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പില്‍ 150 ല്‍ പരം ദാതാക്കള്‍ രക്തദാനം നടത്തി. രാഷ്ട്രപിതാവ് മഹാത്മജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി തുടങ്ങിയ ഔപചാരിക ഉത്ഘാടന ചടങ്ങ്, ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ശ്രീ വര്‍ഗീസ് പുതുക്കുളങ്ങര ഉല്‍ഘാടനം ചെയ്തു. ഒഐസിസി കുവൈറ്റ്, കാസറഗോഡ് ജില്ലാപ്രസിഡന്റ് ജയേഷ് ഓണശ്ശേരില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ സാമുവല്‍ ചാക്കോ , ബി എസ് പിള്ള,വര്‍ഗീസ് മാരാമണ്‍,ജോയ്ജോണ്‍ , ജോയ് കരുവാളൂര്‍ കൃഷ്ണന്‍ കടലുണ്ടി,ഷംസു താമരക്കുളം, ഹമീദ് കേളോത്ത്,ജോബിന്‍ ജോസ്,ഇല്യാസ് പുതുവാച്ചേരി, മനോജ് മാവേലിക്കര ബിഡികെ, ഒഐസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളായ പുഷ്പരാജന്‍, നാസര്‍ ചുള്ളിക്കര, സുരേന്ദ്രന്‍ മുങ്ങത് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.
ചടങ്ങില്‍ വച്ച് കോവിഡ് മുന്നണി പോരാളികളായ ബ്ലഡ് ബാങ്ക് ജീവനക്കാരെയും, കുവൈറ്റ് ബ്ലഡ് ബാങ്കിനെയും, ബിഡികെ കുവൈറ്റ് ചാപ്റ്ററിനേയും OICC ആദരിച്ചു. ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിനുള്ള ബിഡികെയുടെ ഉപഹാരം BDK കോര്‍ഡിനേറ്റര്‍ നളിനാക്ഷന്‍ ഒളവറ OICC ഭാരവാഹികള്‍ക്ക് കൈമാറി. നാഷണല്‍ കമ്മിറ്റി മെമ്പര്‍ രാമകൃഷ്ണന്‍ കള്ളാര്‍ നേതൃത്വം നല്‍കിയ യോഗത്തില്‍ ജില്ല കമ്മിറ്റി ജനറല്‍ സെക്രട്ടറി സൂരജ് കണ്ണന്‍ സ്വാഗതവും, BDK കോര്‍ഡിനേറ്റര്‍ ലിനി ജയന്‍ നന്ദിയും പ്രകാശിപ്പിച്ചു. ബ്ലഡ് ഡൊണേഷന്‍ ക്യാമ്പിന് BDK കോര്‍ഡിനേറ്റര്‍ ജിതിന്‍ ജോസ്, ഒഐസിസി കാസറഗോഡ് ഭാരവാഹികളായ സുരേന്ദ്ര മോഹന്‍, രാജേഷ് വല്ല്യോട്ട് , മനോജ്, നൗഷാദ് തിടില്‍, സമദ് കൊട്ടോടി, ഇബ്രാഹിം കൊട്ടോടി, ജെസ്സിന്‍ പതിക്കല്‍, ഇന്ദിര സുരേന്ദ്രന്‍, ശില്പ രാജേഷ്, സ്മിത രാമകൃഷ്ണന്‍, ശാലിനി സുരേന്ദ്രന്‍,അനില്‍ കുമാര്‍,സ്മിതേഷ്, ഇക്ബാല്‍ മെട്ടമ്മല്‍, ശരത് കല്ലിങ്കല്‍, സുമേഷ് രാജ് , ബാബു പാവൂര്‍വീട്ടില്‍, ഷൈന്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.