“എണ്ണയിൽ വറുത്തു കോരുന്ന ഭക്ഷണങ്ങളുടെ പതിവുകാരാണോ?” നിങ്ങളെ കാത്തിരിക്കുന്ന വില്ലന്മാർ ഇവരാണ്…

എണ്ണയിൽ വറുത്തു കോരുന്ന പലഹാരങ്ങൾക്കും, മത്സ്യ മാംസാദി വിഭവങ്ങൾക്കും ഉള്ള ഫാൻസ് ഒന്നും പച്ചക്കറി വിഭവങ്ങൾക്കില്ല. കഴിച്ചാൽ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് അറിയാമെങ്കിൽ കൂടി കഴിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കാറില്ല എന്നതാണ് സത്യം. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് സ്ട്രോക്ക്, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വർ​ദ്ധിപ്പിക്കുന്നതായി ‘ഹാർട്ട്’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാനും അമിതവണ്ണത്തിനും ഇടയാക്കും. അമിതവണ്ണം പല രോഗങ്ങൾക്കും ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു.

Advertisements

അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ 2014-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, പതിവായി വറുത്ത ഭക്ഷണം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വികസിപ്പിക്കുന്നതിനുള്ള അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ 25 വർഷത്തിനിടെ 100,000-ത്തിലധികം പുരുഷന്മാരുടെയും സ്ത്രീകളുടെയും ഡാറ്റ പരിശോധിച്ചതിന് ശേഷം സമാനമായ ഫലങ്ങൾ കണ്ടെത്തി.

ആഴ്ചയിൽ നാലോ അഞ്ചോ തവണ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 39% കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. സംസ്കരിച്ച മാംസം, അമിതമായി വേവിച്ച ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ എന്നിവ ചിലതരം ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും. കാരണം, ഈ ഭക്ഷണങ്ങളിൽ ക്യാൻസറിന് കാരണമാകുന്ന കാർസിനോജനുകൾ അല്ലെങ്കിൽ സംയുക്തങ്ങൾ അടങ്ങിയിട്ടുള്ളതായി പഠനങ്ങൾ പറയുന്നു.

ഭക്ഷണം വറുക്കുമ്പോൾ അതിൽ എണ്ണയുടെ കൊഴുപ്പ് കൂടുതലായി ആഗിരണം ചെയ്യപ്പെടുന്നതിനാൽ അത് കൂടുതൽ കലോറി അടങ്ങിയതായി മാറും. കൊഴുപ്പ് നിറഞ്ഞ ഭക്ഷണം ധാരാളം കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഉയർന്ന കൊളസ്ട്രോൾ ഉണ്ടാക്കുകയും ചെയ്യും. ഇവ രണ്ടും ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങളാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.