കോട്ടയം : ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍ അനുശോചനം രേഖപ്പെടുത്തി. ഇനിയൊരിക്കലും താന്‍ ഉമ്മന്‍ചാണ്ടിയെ അനുകരിക്കില്ല എന്ന് കോട്ടയം നസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ സഹോദരന് തുല്യം സ്നേഹിച്ചിരുന്ന ഒരാള്‍ കൂടിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും കോട്ടയം നസീര്‍ വ്യക്തമാക്കി. കറുകച്ചാലില്‍ ഒരു പരിപാടിക്കിടെ ഞാന്‍ അനുകരിച്ചു കൊണ്ടിരിക്കുമ്ബോഴാണ് അദ്ദേഹം കേറി വന്നത്.
‘ഞാന്‍ എത്താന്‍ വൈകിയതു കൊണ്ട് എന്റെ ഗ്യാപ്പ് ഫില്‍ ചെയ്തു അല്ലേ’ എന്നാണ് അദ്ദേഹം എന്നെ പിടിച്ച് പറഞ്ഞത്. ഇനി അദ്ദേഹത്തെ അനുകരിക്കില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരുണാകരന് സാര്‍ മരിച്ചപ്പോഴും ഞാന്‍ ഇത് തന്നെ പറഞ്ഞിരുന്നു, ഇനി അദ്ദേഹത്തെ അനുകരിക്കില്ലെന്ന്. ഉമ്മന്‍ചാണ്ടി സാര്‍ വിട പറയുമ്ബോഴും അത് തന്നെയാണ് പറയാനുള്ളത്.
ഇനി അദ്ദേഹത്തെ അനുകരിക്കില്ല.അദ്ദേഹം സുഖമില്ലാതെ ആശുപത്രിയില്‍ കഴിയുമ്ബോള്‍ തന്നെ അനുകരിക്കുന്നത് ഞാന്‍ അവസാനിപ്പിച്ചിരുന്നു. അത് ചെയ്യുന്നത് ശരിയല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.
രാഷ്ട്രീയത്തിലുള്ള ഒരാളെ അവര്‍ ലൈവ് ആയി ഇരിക്കുമ്ബോഴുള്ള പ്രശ്നങ്ങള്‍ എടുത്തിട്ടാണ് നമ്മള് അനുകരിക്കാറുള്ളത്. അവര്‍ നമ്മളെ വിട്ടു പിരിഞ്ഞു പോയിട്ട് പിന്നെ എങ്ങനെയാണ് അവരെ അനുകരിക്കുകയെന്നും കോട്ടയം നസീര്‍ പറഞ്ഞു.