തിരുവനന്തപുരം : ഖാദി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ഖാദി മേള ഓഗസ്റ്റ് 2 മുതല്‍ ആരംഭിക്കുമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്മാൻ പി.ജയരാജൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സംസ്ഥാനതല ഉദ്ഘാടനവും കേരള സ്പൈസസ് എന്ന പേരില്‍ ഖാദി ബോര്‍ഡ് പുറത്തിറക്കുന്ന സുഗന്ധവ്യജ്ഞനങ്ങളുടെ വിപണനോദ്ഘാടനവും ഓഗസ്റ്റ് 2ന് ഉച്ചയ്ക്ക് 3ന് അയ്യങ്കാളി ഹാളില്‍ മന്ത്രി പി.രാജീവ് നിര്‍വഹിക്കും.
സമ്മാനപദ്ധതിയില്‍ ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ ഇലക്ട്രിക് കാറും രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്കൂട്ടറും മൂന്നാം സമ്മാനമായി ഓരോ ജില്ലയ്ക്കും ഓരോ പവൻ വീതവും നല്‍കും. ഓരോ 1000 രൂപയുടെ ബില്ലിനും സമ്മാനക്കൂപ്പണ്‍ നല്‍കും. ഖാദി ഉത്പന്നങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റുമുണ്ടാകും. ഓഗസ്റ്റ് 22ന് എറണാകുളത്ത് ഫാഷൻ ഷോ സംഘടിപ്പിക്കും.സഹകരണ സംഘങ്ങളുമായി ചേര്‍ന്ന് ‘ഖാദി കോര്‍ണര്‍’ എന്ന പേരില്‍ വില്പന കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാജഖാദിയെ ചെറുക്കുന്നതിന് കേരളഖാദി എന്ന ഒരു ലോഗോ പുറത്തിറക്കിയിട്ടുണ്ട്. ഈ വര്‍ഷം 150 കോടിയുടെ വില്പനയാണ് ലക്ഷ്യമിടുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ഖാദി ബോര്‍ഡ് മെമ്ബര്‍മാരായ എസ്.ശിവരാമൻ, കെ.പി.രണദിവെ, കെ.ചന്ദ്രശേഖരൻ, സി.കെ.ശശിധരൻ, കെ.എസ്.രമേഷ് ബാബു, സാജൻ തോമസ്, ബോര്‍ഡ് സെക്രട്ടറി ഡോ.കെ.എ.രതീഷ്, ഭരണ വിഭാഗം ഡയറക്ടര്‍ കെ.കെ.ചാന്ദിനി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സി.സുധാകരൻ തുടങ്ങിയവര്‍ പങ്കെടുത്തു.