നിർധനരോഗികൾക്ക് സൗജന്യ ഓണക്കിറ്റ് സമ്മാനിച്ച് സ്വരുമ

കുറവിലങ്ങാട്: ഒരുമാസത്തിനുള്ളിൽ 76 കുടുംബങ്ങളിൽ സാന്ത്വനപരിചരണവുമായെത്തിയ സ്വരുമ പാലിയേറ്റീവ് കെയർ നിർധന രോഗികൾക്ക് ഓണക്കിറ്റ് സമ്മാനിക്കുന്നു. 2024ലെ ഓണക്കിറ്റിൽ 25 ഇനങ്ങളൊരുക്കിയാണ് സ്വരുമയുടെ സമ്മാനം. സ്വരുമ സേവനം നൽകുന്ന കുടുംബങ്ങൾക്കൊപ്പംകുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ പഞ്ചായത്ത് പ്രദേശത്തെ മറ്റ് നിർധന രോഗികളേയും ഉൾപ്പെടുത്തിയാണ് ഓണക്കിറ്റ് നൽകുന്നത്. ജനപ്രതിനിധികളുടേയും പൊതുപ്രവർത്തകരുടേയും നേതൃത്വത്തിൽ പൊതുജനപങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Advertisements

ഉപ്പ്, മുളക്, അരി, ഗോതമ്പ്, മഞ്ഞൾ, മല്ലി, സാമ്പാർ, കാപ്പി, തേയില എന്നീ പൊടികളും റവ, പഞ്ചസാര, ചെറുപയർ, പപ്പടം, അവൽ, കടുക്, ഉലുവ, ജീരകം, കായവറുത്തത്, ശർക്കരവരട്ടി, എണ്ണ, തേങ്ങ, പായസം കിറ്റ്, സോപ്പ്, ടൂത്ത്‌പേസ്റ്റ് എന്നിങ്ങനെ 25 ഇനങ്ങൾ ഉൾപ്പെടുത്തിയാണ് കിറ്റ് തയ്യാറാക്കിയിട്ടുള്ളത്. പച്ചക്കറി കിറ്റും ഇതൊടൊന്നിച്ച് നൽകുന്നുണ്ട്. ഓണക്കിറ്റ് നൽകുന്ന പദ്ധതിയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും വിളിക്കുക. ഫോൺ.  8301008361.

Hot Topics

Related Articles