ഓങ്കോളജി 2024 :ക്യാൻസർ ഭിഷഗ്വരമാരുടെ രാജ്യാന്തര സമ്മേളനം മാർച്ച് 8 മുതൽ 10 വരെ

ന്യൂസ് ഡെസ്ക് : കാൻസർ കൺട്രോൾ ആൻഡ് റിസർച്ച് സൊസൈറ്റി കോട്ടയത്തിന്റെ ആഭിമുഖ്യത്തിൽ ക്യാൻസർ വിദഗ്ധരുടെ രാജ്യാന്തര സമ്മേളനം ഓങ്കോളജി 2024 മാർച്ച് 8 മുതൽ 10 വരെ എറണാകുളം ലേ മെർഡിയൻ കൺവെൻഷൻ  സെൻട്രൽ നടക്കും. 

Advertisements

ഇന്ത്യയെ കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 300 പരം ക്യാൻസർ വിദഗ്ധർ ഈ സമ്മേളനത്തിൽ വിവിധ ക്യാൻസർ ചികിത്സാ രീതികളെ പറ്റിയും നൂതന പ്രവണതകളെ പറ്റിയും പ്രബന്ധങ്ങൾ അവതരിപ്പിക്കും 600 ൽ പരം പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കും 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിജി വിദ്യാർത്ഥികൾക്ക് കൂടുതൽ പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും ഉള്ള ഒരു അവസരമാണ് ഈ സമ്മേളനം വഴി ലഭിക്കുന്നത് . ഈ രാജ്യാന്തര സമ്മേളനം പ്രൊഫ.എം വി പിള്ള ഉദ്ഘാടനം ചെയ്യും. മുഖ്യ അതിഥിയായി കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് വൈസ് ചാൻസലർ പ്രൊഫ. ഡോക്ടർ മോഹനൻ കുന്നുമൽ മുഖ്യപ്രഭാഷണം നടത്തും 

മദ്രാസ് മെഡിക്കൽ കോളേജിലെ മുൻ മെഡിക്കൽ ഓങ്കോളജിസ്റ്റും, അധ്യാപകനും ആയിരുന്ന പ്രൊഫസർ. ബലറാമിൻ ലോറൻസ്, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ കാൻസർ ചികിത്സാ വിഭാഗം പ്രൊഫസറും, ആർസിസിയുടെ മെഡിക്കൽ സൂപ്രണ്ട് മായിരുന്ന പ്രൊഫസർ. ടി. കെ പത്മനാഭൻ എന്നീ വിശിഷ്ട വ്യക്തികളെ അവരുടെ കാൻസർ ചികിത്സാരംഗത്തെയും മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെയും സംഭാവനകളെ മുൻനിർത്തി ആദരിക്കും. 

തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും റീജണൽ കാസർ സെൻറർ വിദ്യാർത്ഥിയായിരുന്ന ഡോക്ടർ നജീബ് മൊഹിദീനെ ആസ്ട്രോ ഗോൾഡ് മെഡൽ നേടിയതിന് ആദരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന പി ജി വിദ്യാർത്ഥികൾക്ക് മാനങ്ങളും പ്രശംസ പത്രങ്ങളും ക്യാഷ് അവാർഡ് നൽകും. മാർച്ച് 10ന് സമ്മേളനം അവസാനിക്കും.

Hot Topics

Related Articles