ദില്ലി: പഞ്ചാബ് അതിർത്തികളിലെ കർഷകരുടെ സമരം ഒൻപതാം ദിവസവും സംഘർഷ ഭരിതം. പൊലീസിൻ്റെ വെടിയേറ്റ് ഖനൗർ അതിർത്തിയിൽ ഒരു കർഷകൻ മരിച്ചു. പൊലീസ് പ്രയോഗിച്ച ഗ്രനേഡ്, കണ്ണീർ വാതക ഷെല്ലുകൾ കൊണ്ട് നിരവധി പേർക്ക് പരിക്കേറ്റു. കേന്ദ്ര സർക്കാരിൻ്റെ ചർച്ചയ്ക്കുള്ള ക്ഷണം കർഷക നേതാക്കൾ നിരസിച്ചു.
അതേസമയം, ചലോ ദില്ലി മാർച്ച് രണ്ട് ദിവസത്തേക്ക് നിർത്തി വെച്ചതായി സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയ്യേതര വിഭാഗം അറിയിച്ചു. യുവ കർഷകൻ സംഘർഷത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നടപടി. നാളെ ശംഭുവിലെ നേതാക്കൾ ഉൾപ്പടെ ഖനൗരി അതിർത്തി സന്ദർശിക്കും. ശേഷം തുടർ നടപടി തീരുമാനിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. നിലവിലെ അവസ്ഥയിൽ കർഷകർ പ്രതിഷേധിക്കുന്ന സ്ഥലത്ത് തന്നെ രണ്ട് ദിവസം കൂടി തുടരും.