പ്രതിരോധം തീർന്നു : രാഹുലും ഷമിയും വീണു : കഷ്ടപ്പെട്ട് 200 കടന്ന് ഇന്ത്യ 

അഹമ്മദാബാദ് : ഒരു വശത്ത് വിക്കറ്റുകൾ കൊഴിഞ്ഞ് വീഴുമ്പോൾ പ്രതിരോധിച്ച് നിന്ന കെ എൽ രാഹുലും വിണതോടെ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്ക് മേൽ കരിനിഴൽ. രാഹുലിന് പിന്നാലെ എത്തിയ ഷമി കൂടി വീണതോടെ 211 ന് ഏഴ് എന്ന നിലയിലാണ് ഇന്ത്യ.  കഷ്ടപെട്ട് 200 കടന്ന ഇന്ത്യ നിലവിൽ പ്രതിരോധത്തിലാണ്. 107 പന്തിൽ 66 റണ്ണെടുത്ത രാഹുൽ സ്റ്റാർക്കിന്റെ പന്തിൽ കീപ്പർക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. നിലവിൽ ഇന്ത്യ ആറ് വിക്കറ്റിന് 210 എന്ന നിലയിലാണ്. സൂര്യ 12  റണ്ണുമായി ക്രീസിൽ ഉണ്ട്. നേരത്തെ 22 പന്തിൽ ഒൻപത് റൺ എടുത്ത് ജഡേജ ഹൈസൽ വുഡിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. നേരത്തെ രാഹുലിനൊപ്പം ഇനിങ്സ് കെട്ടിപ്പെടുക്കുന്നതിനിടെ കമ്മിൻസിന്റെ പന്തിൽ ബൗൾഡ് ആയാണ് കോഹ്‌ലി പുറത്തായത്. 63 പന്തിൽ 54 റണ്ണെടുത്താണ് കോഹ്ലി പുറത്തായത്. 28 ആം ഓവറിൽ 148 ൽ നിൽക്കെയാണ് കോഹ്ലി പുറത്തായത്.  നേരത്തെ ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചപ്പോൾ മുതൽ രോഹിത് ആക്രമണം തുടങ്ങിയിരുന്നു. എന്നാൽ , സ്കോർ 30 ൽ നിൽക്കെ ഗിൽ (4) പുറത്തായി. സ്റ്റാർക്കിനായിരുന്നു വിക്കറ്റ്. പിന്നാലെ ആക്രമിച്ച് കയറിയ രോഹിത്തിന് പിഴച്ചു. ഒൻപതാം ഓവറിന്റെ നാലാം പന്തിൽ രോഹിത് പുറത്ത്. ഈ സമയം ഇന്ത്യൻ സ്കോർ 76 റണ്ണായിരുന്നു. രോഹിത് 47 റണ്ണും ! ഈ സ്കോറിലെത്താൻ  31 പന്ത് എടുത്ത രോഹിത് മൂന്ന് സിക്സും നാല് ഫോറും ആണ് പറത്തിയത്. പിന്നാലെ മാക്സ് വെല്ലിന്റെ പന്തിൽ രോഹിത് പുറത്തായി. 10 ഓവറിൽ 80 ൽ എത്തിച്ച ശേഷമാണ് രോഹിത് മടങ്ങിയത്. തൊട്ട് പിന്നാലെ അയ്യരും (4) കമ്മിൻസിന് മുന്നിൽ വീണതോടെ ഇന്ത്യ പ്രതിരോധത്തിലായി. തുടർന്നാണ് കോഹ്ലി രക്ഷാ പ്രവർത്തനം നടത്തിയത്. കോഹ്ലിയും  ജഡേജയും പുറത്തായതോടെ സൂര്യയും രോഹിത്തമാണ് ക്രീസിൽ. 

Hot Topics

Related Articles